[ശുദ്ധിക്കായ് നീ യേശു സമീപെ-
എന്ന രീതി…
11. 9. 11. 9]
1
ദൈവഹിതം അനുസരിക്കുന്നത് സര്‍വ്വ
ബലികളേക്കാളഹോ!
ഏറ്റം നല്ലാരാധനയതുപോലെ
മറ്റുപാസനയില്ലനൂനം!
കര്‍ത്തനേ! പൂര്‍ണ്ണമായ് ചിന്ത വാക്കു
ക്രിയയാലുമേ
സന്തതം നിന്നെ അനുസരിച്ചിടാന്‍ നിന്‍
തുണ നല്‍കെനിക്കു സദാ
2
യേശു രക്ഷകന്‍ ദൈവേഷ്ടം അതിന്നു
ക്രൂശിലെ മരണത്തോളവും
അനുസരിച്ചു അവനെ സതതം അനുസരിക്ക
എന്‍മനമേ!
കര്‍ത്തനേ!
3
വേദവാക്യങ്ങള്‍ എല്ലാ ദിവസവും ശോധന
ചെയ്തു വിശുദ്ധമാം
ദൈവഹിതം സര്‍വ്വകാര്യങ്ങളിലും
ചെയ്വോര്‍ക്കെല്ലാം ശുഭം സര്‍വ്വദാ-
കര്‍ത്തനേ!
4
അനുസരിപ്പോര്‍ക്കു ദൈവം തന്നാത്മ
ദാനത്തെ നല്‍കുന്നു നിറവായ്!
സര്‍വ്വ വൈരികളെയും ജയിച്ചവര്‍ ജീവനില്‍
വാണിടുന്നു സദാ!
കര്‍ത്തനേ!
5
അനുസരിക്കുന്നോര്‍ ദൈവമക്കളായ്
ദിനവും കൃപയില്‍ വളരും
ദൈവത്തോടു ചോദിച്ചിടുന്നതെല്ലാം
സര്‍വ്വദാ ലഭിക്കും അവര്‍ക്കു!
കര്‍ത്തനേ!
6
പുഷ്ടിയുള്ള ഗോതമ്പുകൊണ്‍ടുവരെ
മൃഷ്ടമായ് പോഷിപ്പുക്കുമവന്‍
പാറയില്‍ നിന്നുള്ള തേനിനാല്‍
ദിനം തോറും തൃപ്തരാക്കും അവര്‍
കര്‍ത്തനേ!
