1
ആത്മദേഹിദേഹത്തെ കാഴ്ചയായ് വയ്ക്കുന്നിതാ
നിന് മുമ്പില്‍ ഞാന്‍, യേശുവെ എന്നും നിന്വക ആവാന്‍
പീഠത്തിന്മേല് എന്നെ ഞാന്‍ വച്ചു തീയ്ക്കായ് കാക്കുന്നു
കാത്തു കാത്തിരിക്കുന്നേ തീ ഇറങ്ങാന്‍ നോക്കുന്നു.
2
യാഗപീഠത്തില്‍ നാഥാ ഞാന്‍ സമസ്തം നിന് സ്വന്തം;
നിന്റേതായ് കാത്തീടുക കുലുങ്ങാതെന്‍ വിശ്വാസം
പീഠ
3
യേശുവേ എന്‍ രക്ഷകാ, നിന് നാമം എന്നാശ്രയം
രക്ഷയ്ക്കായ് നോക്കുന്നിതാ നിന് മൊഴി എന്‍ ശരണം
പീഠ
4
പാപത്തിന്നധികാരം തന്നില്‍നിന്നു വിട്ടു
എന്‍
അംഗങ്ങളെ നിന് കരം തന്നില്‍
ഏല്പിച്ചീടുന്നേന്‍
പീഠ
5
ദൈവസേവ ചെയ്വാനും ജയമോടു പാപത്തെ
കാല്ക്കീഴില് മെതിപ്പാനും തൃക്കയ്യില്‍ ഏല്പിക്കുന്നേ
പീഠ
