ആദിതാളം
കുരിശെടുത്തെന്‍ യേശുവിനെ
അനുഗമിക്കും ഞാനന്ത്യം വരെ
1
ഭാരങ്ങള്‍ നേരിടുമ്പോള്‍
കരങ്ങളാല്‍ താങ്ങിടുന്നു
മരണത്തിന്‍ താഴ്വരയതിലെന്നുമെന്നെ
പിരിയാത്ത മാധുര്യ നല്ല സഖി താന്‍-കുരി
2
അവനെന്നെ അറിഞ്ഞിടുന്നു
അവനിയില്‍ കരുതിടുന്നു
ആവശ്യഭാരങ്ങളണഞ്ഞിടുമ്പോള്‍
അവലംബമായെനിക്കവന്‍ മാത്രമാം-കുരി
3
മാറിടും മനുജരെല്ലാം
മറന്നിടും സ്നേഹിതരും
മാറ്റമില്ലാത്തവനെന്‍ മാനുവേല്‍
മഹിമയില്‍ വാഴുന്നുയിന്നുമെനിക്കായ്-കുരി
5
തീരണം പാരിലെന്‍ നാള്‍
തിരു പാദസേവയതാല്‍
ചേരും ഞാന്‍ ഒടുവിലെന്‍ പ്രിയന്നരികില്‍
അരുമയോടവനെന്നെ മാറോടണയ്ക്കും-കുരി
(ചാള്‍സ് ജോണ്‍)
