[Nearer my God to Thee
Sara F.Adams 6.4.6.4 6.6.6.4]

1
നിന്നോടെന്‍ ദൈവമേ! ഞാന്‍ ചേരട്ടെ
നിന്‍ ക്രൂശു ഞാന്‍ വഹിക്ക് എന്നാലുമേ,
എന്‍ ഗീതം എന്നുമേ,
നിന്നോടെന്‍ ദൈവമേ!
നിന്നോടെന്‍ ദൈവമേ! ഞാന്‍ ചേരട്ടെ.
2
ദാസന്‍ യാക്കോബെപ്പോല്‍
രാ കാലത്തില്‍, വന്‍കാട്ടില്‍
കല്ലിന്മേല്‍ ഉറങ്ങുകില്‍,
എന്‍ സ്വപ്നത്തിലുമേ, നിന്നോടെന്‍
ദൈവമേ!
നിന്നോടെന്‍ ദൈവമേ! ഞാന്‍ ചേരട്ടെ.
3
നീ എന്നെ നടത്തും പാത എല്ലാം
വിണ്‍ എത്തും ഏണിപോല്‍
പ്രകാശമാം ദൂതര്‍ വിളിക്കുന്നേ
നിന്നോടെന്‍ ദൈവമേ!
നിന്നോടെന്‍ ദൈവമേ! ഞാന്‍ ചേരട്ടെ.
4
ഉണര്‍ന്നു ഞാന്‍ നിന്നെ സ്തുതിച്ചീടും
കല്‍ തലയണയേ ബഥേലാക്കും
എന്‍ തുമ്പത്താലുമേ,
നിന്നോടെന്‍ ദൈവമേ!
നിന്നോടെന്‍ ദൈവമേ! ഞാന്‍ ചേരട്ടെ.
5
ആകാശമാര്‍ഗമായ് മഹോന്നതേ
പറന്നുപോകിലും സന്തോഷമേ
എന്‍ ഗീതമെന്നുമേ
നിന്നോടെന്‍ ദൈവമേ!
നിന്നോടെന്‍ ദൈവമേ! ഞാന്‍ ചേര്‍ന്നിടും

(ഈ.ഐ.ജേക്കബ്, കൊച്ചി)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox