[O happy day
P. Doddridge L.M. S.S.866]
1
എന്‍ രക്ഷകാ എന്‍ ദൈവമേ നിന്നില്‍
ആയ നാള്‍ ഭാഗ്യമേ
എന്‍ ഉള്ളത്തിന്‍ സന്തോഷത്തെഎന്നും
ഞാന്‍ കീര്‍ത്തിച്ചീടട്ടെ
ഭാഗ്യനാള്‍! ഭാഗ്യനാള്‍! യേശു
എന്‍ പാപം തീര്‍ത്തനാള്‍!
കാത്തു പ്രാര്‍ത്ഥിക്കാറാക്കി താന്‍
ആര്‍ത്തു ഘോഷിക്കാറാക്കി താന്‍
ഭാഗ്യനാള്‍! ഭാഗ്യനാള്‍! യേശു
എന്‍ പാപം തീര്‍ത്തനാള്‍
2
വന്‍ക്രിയ എന്നില്‍ നടന്നു, കര്‍ത്തന്‍
എന്‍റെ, ഞാന്‍ അവന്‍റെ!
താന്‍ വിളിച്ചു, ഞാന്‍ പിന്‍ ചെന്നു
സ്വീകരിച്ചു തന്‍ ശബ്ദത്തെ,
ഭാഗ്യനാള്‍
3
സ്വസ്ഥം ഇല്ലാത്ത മനമേ, കര്‍ത്തനില്‍
നീ ആശ്വസിക്ക,
ഉപേക്ഷിയാതെ അവനെ തന്‍ നന്മകള്‍
സ്വീകരിക്ക.
ഭാഗ്യനാള്‍
4
സ്വര്‍പുരം ഈ കരാറിനു സാക്ഷീ
നില്ക്കുന്നെന്‍ മനമേ,
എന്നും എന്നില്‍ പുതുക്കുന്നു നല്‍മുദ്ര
നീ ശുദ്ധാത്മാവേ
ഭാഗ്യനാള്‍
5
സൗഭാഗ്യം നല്കും ബാന്ധവം
വാഴ്ത്തും ജീവ കാലമെല്ലാം
ക്രിസ്തേശുവില്‍ എന്‍ ആനന്ദം പാടും
ഞാന്‍ അന്ത്യകാലത്തും
ഭാഗ്യനാള്‍
