ഏകതാളം

പല്ലവി

ദൈവത്തിന്‍ രാജ്യം സ്നേഹത്തിന്‍ രാജ്യ
യേശുരാജന്‍ ഘോഷിച്ചനല്‍
വാര്‍ത്തനിങ്ങള്‍ ഓര്‍ത്തിടുക- ദൈവ
1
സ്വര്‍ഗ്ഗീയരാജ്യംസ്വായത്തമാക്കാന്‍
ഭാഗ്യമുള്ളോര്‍തന്‍-യോഗ്യതയരുളി
മാര്‍ഗ്ഗത്തെക്കാട്ടിമോക്ഷത്തെ നല്‍കി
-യേശു
2
ദരിദ്രാത്മാക്കള്‍ക്കു പ്രാപിക്കും രാജ്യം
കരയുന്നവര്‍ക്കു ലഭിക്കുമാശ്വാസം
കരുണയുള്ളവര്‍ക്കു-
കരുണലഭിക്കും
-യേശു
3
നിര്‍മ്മലഹൃദയം ദൈവത്തെ കാണും
സൗമ്യതയുള്ളോര്‍-ഭൂമിയില്‍വാഴും
താഴ്മയുള്ളവര്‍ക്കോ ഉയര്‍ച്ചലഭിക്കും
-യേശു
4
രമ്യതയുളവാക്കുന്നോര്‍ ശ്രേഷ്ഠര്‍
നാമമവര്‍ക്കു ദൈവപുത്രന്മാര്‍
നന്മ നിമിത്തം-പീഡകള്‍ ഉളവാം
-യേശു
5
ദുഷിക്കുന്നവര്‍ക്കായ് പ്രാര്‍ത്ഥിച്ചീടുക
പഴിക്കുന്നവരെ-അനുഗ്രഹിച്ചീടുക
ദ്വേഷിക്കുന്നവര്‍ക്കു ഗുണം ചെയ്തീടുക
-യേശു
6
കുറവുകളെല്ലാം സമ്മതിച്ചാകില്‍
കരുണയിന്‍നാഥന്‍-മോചനം നല്‍കും
മറുരൂപമാക്കും-നവ ജീവന്‍ നല്‍കും
– യേശു

(റവ. കെ.പി. ഫിലിപ്പ്)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox