ശങ്കരാഭരണം-ഏകതാളം
എന്നും നല്ലവന്‍ യേശു എന്നും നല്ലവന്‍
ഇന്നലെയുമിന്നുമെന്നും അന്യനല്ലവന്‍
1
ഭാരമുള്ളില്‍ നേരിടും നേരമെല്ലാം താങ്ങിടും
സാരമില്ലെന്നോതിടും തന്‍ മാര്‍വ്വിലെന്നെ ചേര്‍ത്തിടും
2
സംഭവങ്ങള്‍ കേള്‍ക്കവേ കമ്പമുള്ളില്‍ ചേര്‍ക്കവെ
തമ്പുരാന്‍റെ തിരുവചനമോര്‍പ്പിക്കും പോലാകവേ
3.
ഉലകവെയില്‍ കൊണ്‍ടു ഞാന്‍ വാടിവീഴാതോടുവാന്‍
തണലെനിക്കു നല്‍കീടുവാന്‍ വലഭാഗത്തായുണ്‍ടു താന്‍
4
രാവിലും പകലിലും ചേലെടു തന്‍ പാലനം
ഭൂവിലെനിക്കുള്ളതിനാല്‍ മാലിനില്ല കാരണം
(റ്റി.കെ.ശാമുവേല്‍)
