ആദിതാളം

1
കൃപയേറും കര്‍ത്താവിലെന്‍ വിശ്വാസം
അതിനാല്‍ ഹൃദിയെന്തു നല്ലാശ്വാസം
ദുരിതങ്ങള്‍ നിറയുമീ ഭൂവാസം
കൃപയാല്‍ മനോഹരമായ്

കൃപകൃപയൊന്നെന്നാശ്രയം -ഹല്ലേല്ലൂയ്യാ
കൃപകൃപയൊന്നെന്നാനന്ദമായ് വൈരികള്‍
വന്നാലുമെതിരുയര്‍ന്നാലും
കൃപ മതിയെന്നാളും

2
ബലഹീനതയില്‍ നല്ല ബലമേകും
മരുഭൂമിയിലാനന്ദ തണലാകും
ഇരുള്‍പാതയിലനുദിനമൊളിനല്‍കും
കൃപയൊന്നെന്നാശ്രയമായ് കൃപകൃപ…
3
എന്‍റെ താഴ്ചയിലവനെന്നെ ഓര്‍ത്തല്ലോ
ഘോരവൈരിയിന്‍ ബലമവന്‍ തകര്‍ത്തല്ലോ
തന്‍റെ കൈകളില്‍ അവനെന്നെ ചേര്‍ത്തല്ലോ
സ്തോത്രഗീതം പാടീടും ഞാന്‍ കൃപകൃപ…
4
പ്രതികൂലങ്ങളനവധി വന്നാലും
അനുകൂലമെനിക്കവനെന്നാളും
തവ ജീവിനെത്തന്നവനിനിമേലും
കൃപയാല്‍ നടത്തുമെന്നെ കൃപകൃപ…

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox