ഏകതാളം

യേശുവേ എന്‍ പ്രാണനായകാ
ജീവനെനിക്കേകിയോനേ
എന്‍റെ സങ്കടങ്ങള്‍ അറിഞ്ഞെന്‍റെ വന്‍
കടങ്ങള്‍ തീര്‍ത്തെന്‍റെ
കണ്ണുനീര്‍ തുടച്ചല്ലോ നീ
1
പാപിയായ് ഞാന്‍ ജീവിച്ചപ്പോള്‍
പാതതെറ്റി ഓടിയപ്പോള്‍
പാലകന്‍ നീ തേടിയിപ്പാതകനടിയാനേ
പാവന മാര്‍ഗ്ഗേ ചേര്‍ത്തല്ലോ
യേശുവേ
2
എന്നെ നിന്നില്‍ ധന്യനാക്കുവാന്‍
വന്നിതോ എന്നുള്ളില്‍ രാജനായ്
തന്നിതോ നിന്‍ നീതിയും ദിവ്യമാം
സന്തോഷവും
നിത്യമാം സമാധാനവും
യേശുവേ
3
ഭാരമെന്യേ ജീവിക്കുവാന്‍ എന്‍
ഠഛഇ
വിശ്വാസം ഭാരമെല്ലാം ചുമന്നവനേ
ആശ്രയം നീ മാത്രമെന്‍ ആശയിന്‍
പ്രകാശമേ
ആശിഷം നിന്‍ കാരുണ്യമേ
യേശുവേ
4
വന്നിടും ഞാന്‍ അതിവേഗത്തില്‍
എന്നുരച്ചു പോയവനേ
വന്നു നിന്‍ മഹിമയിന്‍ രാജ്യമതില്‍
ചേര്‍ക്കുവാന്‍
ആശയായ് ഞാന്‍ കാത്തിടുന്നേ
യേശുവേ

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox