[Tune ‘O Weary heart there is’
L.M. S.S. 710]
1
എന്‍ ആത്മാവേ നീ ദുഃഖത്താല്‍
വിഷാദിക്കുന്നതെന്തിന്നായ്?
വന്നിടും വീണ്‍ടെടുപ്പിന്‍ നാള്‍
കാത്തിടുക കര്‍ത്താവിന്നായ്
നീ കാത്തിരിക്ക കര്‍ത്താവിന്നായ്
നീ കാത്തിരിക്ക കര്‍ത്താവിന്നായ്
കര്‍ത്താവിന്നായ് എപ്പോഴും കാത്തിരിക്ക
2
നിന്‍ സ്നേഹപ്രയത്നമെല്ലാം
വൃഥാവില്‍ എന്നു തോന്നിയാല്‍
നീ ഓര്‍ത്തുകൊള്‍ തന്‍ വാഗ്ദത്തം
കണ്‍ടീടും നീയും കൊയ്ത്തിന്‍ നാള്‍ –
നീ കാത്തി
3
കര്‍ത്താവോടകന്നോടിയാല്‍
നിന്‍ ഓട്ടം എല്ലാം ആലസ്യം
തന്നോടു കൂടെ നടന്നാല്‍
എല്ലാ അദ്ധ്വാനം മാധുര്യം-
നീ കാത്തി
4
നിന്‍ കണ്ണുനീരില്‍ പ്രാര്‍ത്ഥന
താന്‍ കേള്‍ക്കാതിരിക്കുന്നുവോ
വിശ്വാസത്തിന്‍റെ ശോധന
ഇതെന്നു മറന്നുപോയോ-
നീ കാത്തി
5
നീ സ്നേഹിക്കുന്നനേകരും
കര്‍ത്താവില്‍ ഉറങ്ങിടുമ്പോള്‍
ഉയിര്‍ക്കും അവരേവരും
എന്നോര്‍ത്തു ആശ്വസിച്ചുകൊള്‍-
നീ കാത്തി
6
നിന്‍ ഭക്തിയിങ്കല്‍ ക്ഷീണിപ്പാന്‍
പരീക്ഷ പെരുകുന്നണ്‍ടോ?
നിന്‍ ശക്തി ആവര്‍ത്തിക്കുവാന്‍
ദിവ്യ വഴിയൊന്നുണ്‍ടല്ലോ-
നീ കാത്തി
7
വീണിടും നല്ല വീരന്മാര്‍
യുവാക്കളും വിലപിക്കും
കര്‍ത്താവേ കാത്തീടുന്നവര്‍
തന്‍ നിത്യശക്തി പ്രാപിക്കും-
നീ കാത്തി
