ഏകതാളം
യേശു എന്നഭയകേന്ദ്രം
മാറ്റമില്ലാ സ്നേഹിതന്
സ്തോത്രം സ്തുതികള്‍ക്കും യോഗ്യന്‍
വാഴ്ത്തും നിന്നെയെന്നും ഞാന്‍
1
വ്യാകുലങ്ങള്‍ നേരിട്ടാലും
ഭാരമുള്ളില്‍ വന്നാലും
രോഗിയായ് തീര്‍ന്നെന്നാലും
യേശുവില്‍ ഞാന്‍ ചാരിടും-
യേശു
2
എന്നെ ശുദ്ധീകരിച്ചിടാന്
ബാലശിക്ഷ നല്കിയാല്
താതനു നന്ദി കരേറ്റും
ഹല്ലേലുയ്യ പാടിടും-
യേശു
3
യേശുരാജനെന്നെ ചേര്‍പ്പാന്‍
മേഘരൂഢനായ് വരും
ആകുലങ്ങളില്ലാ നാട്ടില്‍
ചേരും സ്വര്‍ഗ്ഗവീട്ടില്‍ ഞാന്‍ –
യേശു
(പി.കെ.സാം)
