ഏകതാളം
എനിക്കേതു നേരത്തിലും
എനിക്കേതിടങ്ങളിലും
അവന്‍ മിത്രമാശ്രയമേ
അവന്‍ ഏകനായകനേ(2)
1
അവനെന്‍റെ സങ്കേതവും
അവനെന്‍റെ കോട്ടയുമായ്
അവന്‍ ചിറകില്‍ എനിക്കഭയം(2)
അവന്‍ മാത്രമെന്‍റെ അഭയം
2
മരുഭൂപ്രയാണങ്ങളില്‍
മരണത്തിന്‍ താഴ്വരയില്‍
അവനൊരുവന്‍ എനിക്കിടയന്‍(2)
പിരിയാത്ത നല്ലിടയന്‍
3
വഴി മാറി നടന്നിടുമ്പോള്‍
വഴികാണാ തുഴറീടുമ്പോള്‍
അവന്‍ വചനം എനിക്കു ദിനം(2)
മണിദീപമെന്‍ വഴിയില്‍
4
കര്‍ത്തനെന്‍റെ സന്തോഷവും
കര്‍ത്തനെന്‍റെ സംഗീതവും
അവന്‍ കൃപകള്‍ അവന്‍ ദയകള്‍(2)
ദിനംതോറും എന്‍ സ്തുതികള്‍
(കോശി തലക്കല്‍)
