ശങ്കരാഭരണം-ആദിതാളം
പല്ലവി
എല്ലാം യേശുവേ! എനിക്കെല്ലാം യേശുവേ!
അനുപല്ലവി
അല്ലലേറും ഈ ഉലകില്‍ എല്ലാം യേശുവേ!
ചരണങ്ങള്‍
1
ആയനും സഹായനും സ്നേഹിതനപായഹന്‍
നായകന്‍ എനിക്കന്‍പാര്‍ന്ന
ജ്ഞാനമണവാളനും
-എല്ലാം
2
തന്ത, തള്ള, ജാതി, ജനം സ്നേഹിതര്‍ ബന്ധുക്കളും
സന്തോഷ സകല യോഗ
സംപൂരണ ഭാഗ്യവും-
എല്ലാം
3
ആവലില്‍ ആശ്വാസവും രാത്രിയില്‍ലെന്‍ ജ്യോതിസ്സും
വേവലാം കിടക്കയില്‍ കൈകണ്‍ടതാം
ഔഷധവും–
എല്ലാം
4
ബോധക പിതാവുമെന്‍ പോക്കിലും വരവിലും
ആദരവു കാട്ടിടും കൂട്ടാളിയും
എന്‍ തോഴനും-
എല്ലാം
5
അണിയും ആഭരണവും ആസ്തിയും സമ്പാദ്യവും
തുണയാളിയും രക്ഷകനും
എന്‍ പ്രിയ മദ്ധ്യസ്ഥനും-
എല്ലാം
6
വാന ജീവ അപ്പവും ആശയും
എന്‍ കാവലും
ജ്ഞാന ഗീതമുല്ലാസവും
നോട്ടവും കൊണ്‍ടാട്ടവും-
എല്ലാം
(വിവ. ഡി.റ്റി. നൈല്‍സ്)
