ആരിവര്‍ ആരിവര്‍ – നിലയങ്കി
ധരിച്ച ഇവരാര്?
അല്ലയോ യേറിയയുപദ്രവ-
മതില് നിന്നു വന്ന മനുജരിവര്‍
1. അങ്കികള്‍ – കുഞ്ഞാട്ടിന്‍ – തിരു
ചങ്കതില്‍ നിന്നൊഴുകും
തങ്കച്ചോരയില്‍ കഴുകി അവര്‍-
അങ്കികള്‍ വെളുപ്പിച്ചഹോ
-ആരിവര്‍
2. ആകയാല്‍ – അവര്‍ ഇനിയും – ദൈവ
സിംഹാസനത്തിന് മുന്നില്‍
ആകവെ ഇരുന്നു തന്നാലയത്തില്‍
രാ-പ്പകലവന് – സേവ ചെയ്യും
-ആരിവര്‍
3. സിംഹാസനസ്ഥനീശന്‍ – വാസ
മാകുമ – വര് നടുവില്‍
ദാഹം വിശപ്പുമില്ലാ വെയില് ചൂടുമില്ല
സുഖം അവര്‍ക്കെന്നും – അഹോ
-ആരിവര്‍
