തി-ഏകതാളം

പദം പദം ഉറച്ചു നാം ക്രൂശുമേന്തി പോകണം
ജീവനെങ്കില്‍ ജീവന്‍ വച്ചു ഭാരതം നേടിടണം
1
പാപ തന്ത്രബദ്ധരാം ഭാരതീയ സോദരേ
പാപഭാരം നീക്കിടും യേശുവിങ്കല്‍ ഓടിവാ- പദം
2
സ്വതന്ത്രമാര്‍ക്കും ലഭ്യമാം ക്രിസ്തുവിന്‍റെ ശക്തിയാല്‍സ്വ
സ്വതന്ത്രമിന്നു ഘോഷിക്കാം ഭാരതത്തിലെങ്ങുമേ-പദം
3
ജീവനെ ത്യജിച്ചതാം രക്തസാക്ഷി സംഘത്തില്‍
ആയുധത്തെ ഏന്തി നാം ആയോധനം ചെയ്തീടണം-പദം
4
ചേരുവിന്‍ സഖാക്കളെ കൂടുവിന്‍ യുവാക്കളെ
ക്രിസ്തുനാഥന്‍ പോരിന്നായ് ഓടി ഓടി കൂടുവിന്‍-പദം
5
സ്നേഹത്തിന്‍ ഇരിപ്പിടം ത്യാഗത്തിന്‍ വിളനിലം
രക്ഷയിന്‍ സങ്കേതവും യേശുരാജന്‍ തന്നെയാം-പദം
6
ക്രിസ്തു ഏക നായകന്‍ ക്രിസ്തുവിന്‍റെ ശക്തിയാല്‍
ലഭ്യമാകുമേവര്‍ക്കും തന്‍റെ പോര്‍ ചെയ്തീടുവാന്‍-പദം
7
പീഡകള്‍ നടുവിലും പാലനം ചെയ്തിടുന്ന
പാവനാത്മ ദായകന്‍ പാരിലേശു നായകന്‍-പദം

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox