സുറിയാനി-ആദിതാളം
യേശുനാഥന്‍ ജയിക്കുന്നു-ഹല്ലേലൂയ്യാ
ഇഹലോകം മുഴുവനും-ഹല്ലേലൂയ്യാ
ചരണങ്ങള്‍
1
ഓരോരോരാജ്യങ്ങളില് സുവിശേഷം
ഓടിനിറഞ്ഞീടുന്നു ഹാലേ….
ഏറെപേരാണ്ടുതോറും ചേര്‍ന്നിടുന്നു
യേശുവിന് നാമത്തില്‍ ഹാലേ…
2
പേയിന്മാര്ഗ്ഗങ്ങളെങ്ങും ക്ഷയിച്ചീടുന്നു
പേടിച്ചോടുന്നു സാത്താന് ഹാലേ…..
ശ്രീയേശു മാര്‍ഗ്ഗമെങ്ങും ബലപ്പെടുന്നു
തിരിയുന്നു ലോകരിതില് ഹാലേ…..
3
ജാതി ഭേദങ്ങള്‍ പലതും നീങ്ങിടുന്നു
ജയിക്കുന്നു സ്നേഹക്കൊടി ഹാലേ…
പാതകങ്ങള്‍ പാരില്‍ നിന്നു കുറഞ്ഞീടുന്നു
ഫലിക്കുന്നു സുവിശേഷം ഹാലേ…
4
ആലയങ്ങള്‍ ഉയരുന്നു യേശുവിന്നു
ആരാധനയേറുന്നു ഹാലേ…
നാലുപാടും വിഗ്രഹങ്ങള്‍ വീണിടുന്നു
നാശ വഴി അടയുന്നു ഹാലേ….
5
വളര്‍ന്നു നിറഞ്ഞീടുന്നു യേശുരാജ്യം
മങ്ങുന്നു പേയിന്രാജ്യം ഹാലേ…
വിളങ്ങുന്നു ദിവ്യശക്തിയധികാരം
മേദിനിയില്‍ ദിനംദിനം ഹാലേ….
(മോശവത്സലം)
