തി-ഏകതാളം
പല്ലവി

ജയിക്കുമേ! സുവിശേഷം
ലോകം ജയിക്കുമേ!
പേയുടെ ശക്തികള്‍ നശിക്കുമേ!
സകല ലോകരും യേശുവിന്‍ നാമത്തില്‍-
വണങ്ങുമേ തല കുനിക്കുമേ
അതു-ബഹു സന്തോഷമേ

ചരണങ്ങള്‍
1
കൂടുവിന്‍-സഭകളേ വന്നു പാടുവീന്‍-
യേശുവിന്‍ കീര്‍ത്തികൊ-ണ്‍ടാടുവിന്‍-
സുവിശേഷം ചൊല്ലാന്‍ ഓടുവിന്‍-
നിദ്രനിട്ടുണ-ന്നീടുവിന്‍
മനം ഒത്തെല്ലാരും
നിന്നിടുവിന്‍ വേഗം -ജയി
2
ഇടിക്കെണം-പേയിന്‍ കോട്ട
നാം ഇടിക്കെണം
ജാതിഭേദങ്ങള്‍ മുടിക്കേണം
സ്നേഹത്തില്‍ കൊടി പിടിക്കെണം
യേശുരാജന്‍റെ സുവിശേഷകൊടി
ഘോഷത്തോടുയര്‍ത്തീടെണം നമ്മള്‍-ജയി
3
മരിച്ചു താന്‍-നമുക്കു മോക്ഷത്തെ
വരുത്തി താന്‍-വെളിച്ച മാര്‍ഗ്ഗത്തില്‍
ഇരുത്തി താന്‍-എളിയ കൂട്ടരെ
ഉയര്‍ത്തി താന്‍-യേശുനാഥന്‍റെ
രക്ഷയില്‍ കൊടി
ഘോഷത്തോടുയര്‍ത്തീടെണം നമ്മള്‍-ജയി
4
ചെലവിടീന്‍-സുഖം ബലത്തെയും
ചെലവിടീന്‍-ബുദ്ധി ജ്ഞാനത്തെയും
ചെലവിടീന്‍-വസ്തു സമ്പത്തുകള്‍
ചെലവിടീന്‍-യേശുരാജന്‍റെ
മഹിമയില്‍ കൊടി
ഏവരും ഉയര്‍ത്തീടേണം നമ്മള്‍-ജയി
5
യോഗ്യമേ-ഇതു നമു-
ക്കതി ഭാഗ്യമേ
രക്ഷിതാവിന്‍റെ വാക്യമേ
സ്വര്‍ഗ്ഗലോകരോടൈക്യമേ
യേശുരാജ്യ പ്രസിദ്ധിക്കായി നാം
ഏവരും പ്രയത്നിച്ചീടേണമേ-ജയി

(മോശവത്സലം)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox