ബിഹാക്-തി-ഏകതാളം
1
മനസ്സോടെ ശാപ മരത്തില്‍ തൂങ്ങിയ-
മനുവേലേ! ദൈവജാതാ!
നിനക്കീ വേദന വരുത്തിവെച്ചതീ
-നീചന് ഞാനയ്യോ! (2)
2
പരമനീതി എന്‍ ദുരിതത്താലെന്നെ-
അരിവാന്‍ നിന്നൊരുനേരം
പരമന് നീ അതാല്‍ അരിയപ്പെട്ടിടാന്‍-ഇറങ്ങി വന്നല്ലോ! (2)
3
മലപോലെ ശാപം ജ്വലിച്ചിറങ്ങിയ
നിലത്തിന് പാതകം മൂലം
അലിഞ്ഞു നീ ശാപം തലയില്‍
കൊണ്ടീടാന്വലിമ വിട്ടല്ലോ! (2)
4
നന്ദികെട്ട ഈ നരരെ നരകജ്വാലയില്
നിന്നു നേടാന്‍
മന്നവ! തിരു-പൊന്‍കുരുതി നീചിന്തി
നിന്നല്ലോ! (2)
5
ദൈവകോപത്തിന് ദര്‍ശനം വിട്ടുപാപി
ഞാനൊളിച്ചീടാന്
സര്‍വ്വ ലോകത്തിന് നായകാ നിന് വി-
ലാവും വിണ്ടല്ലോ! (2)
6
മരിച്ചവര്ക്കമൃതായ് നിന് ദേഹത്തെ-
നുറുക്കിയോ ജീവനാഥാ
മുറിഞ്ഞുടഞ്ഞ നിന് തിരുമെയ്യിന്
രക്തംചൊരിഞ്ഞല്ലോ! പാരില്‍ (2)
7
അരിഷ്ട പാപി നിന് തിരുപുണ്യങ്ങളില്‍
ശരണം വച്ചുവന്നയ്യോ!
തിരു പ്രതിമയാക്കഗതിയെ കൃപനിറഞ്ഞ
കര്‍ത്താവേ! (2)
(മോശവത്സലം)
