ആനന്ദ ഭൈരവി – ആദിതാളം
പല്ലവി

യേശു നായകാ! വന്നാലും തന്നാലും വരം
യേശു നായകാ! വന്നാലും

അനുപല്ലവി

ആശീര്‍വാദം ഏകുകിന്നീ ദാസര്‍ കരം
ചേരും നേരം..-യേശു
1
തല്പരാ കൃപാസനാ മഹത്വകൃല്‍ പ്രതാപാ
അത്ഭുതകരാ കൃപയെ ചെയ്ക ദയ
ചെയ്ക..-യേശു
2
സുന്ദരത്വം ചേര്‍ന്നമുന്‍ കല്യാണ
മണവീട്ടില്‍
ചെന്നരുള്‍ നീ ചെയ്ത ദയ പോലെ
അന്‍പാലെ -യേശു
3
ദാസന്‍ ഏലിയാസരും വിശ്വാസ മോടു
പേശും
വാചക പ്രമാണം നിജമായി വശമായി –
യേശു
4
ഉത്തമ സന്മാര്‍ഗ്ഗ നെറി ഭക്തി സുവിശ്വാസം
നിത്യസമാധാനം ഉറ്റുകാപ്പാന്‍ ഇവര്‍
പാര്‍പ്പാന്‍ -യേശു
5
മംഗല മുറികളില്‍ വിളങ്ങി ഗതിയാവാന്‍
സംഗതി വരുത്തി സുഖം ചേര്‍ക്ക ജയം
ചേര്‍ക്ക -യേശു
6
നിത്യ ശുഭ ശോഭനമോടെ ദിശയിലും
പെരുകി
പുത്ര സുഖമോടിവന്‍ വസിപ്പാന്‍
സുഖിപ്പാന്‍ -യേശു

(മാണി ജോണ്‍ കൊച്ചുകുഞ്ഞ്)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox