[‘Hush blessed are the dead’
6s]
1
ക്രിസ്തന്മേല് ചാരി തന് ഹസ്തേ വിശ്രമിച്ച
കര്‍ത്താവില്‍ മൃതന്മാര്-നിത്യം ഭാഗ്യവാന്മാര്
2
കാണാതെ സ്നേഹിച്ച-പ്രാണനാം യേശുവേ
ഉണ്മയില് തെളിവായ്-കാണ്മതെത്ര ഭാഗ്യം
3
വല്ലാത്ത പ്രയാസം ഇല്ലാ നദിതീരെ
പുല്ലിന് മേച്ചില്‍ സ്ഥലേ-നല് ഇടയന് മേയ്ക്കും
4
പകലത്തെ വെയില്-പാതിരാ ശീതവും
വ്യാകുല ദുഃഖവും-ഇല്ലവര്ക്കിനിമേല്
5
അവരുടെ സ്നേഹം-സ്വരം, സന്തോഷവും
കാണ്കയില്ല ഞങ്ങള്‍-കുറെ നാളേക്കിനി
6
പിരിഞ്ഞ പ്രിയര്‍ക്കായ് ഞങ്ങള്‍-ദുഃഖിക്കുമ്പോള്‍
കണ്ണുനീര് ചൊരിച്ച-കര്‍ത്താ ക്ഷമിക്കണേ,
7
മൃത്യുവെന്നെഴുന്ന-ക്രിസ്തന്‍ നാദം അവര്‍
‘സന്തോഷിപ്പിന്’ എന്നു അന്ത്യനാളില്‍ കേള്‍ക്കും