ബിഹാക്-തി-ഏകതാളം
മനുവേല്‍ മന്നവനേ പരനേ – എന്ന രീതി

പല്ലവി
പരലോകധിപനേ!-പരനേ!
വരണം തിരുഭവനേ…

അനുപല്ലവി

പരനേ കൃപയാല്‍ തിരുമന്ദിരത്തില്‍
ഇരങ്ങി ആവസിക്കണമേപരനേ-പര

ചരണങ്ങള്‍
1
പരത്തിലും ഭൂമിയിലും ഇതെന്യേ
പരലോകങ്ങളിലും
ഒരുവിധം നിറഞ്ഞു ഒന്നിലുമടങ്ങാ-
തുന്നതനായവനേ-പരനേ- പര
2
അടിയാര്‍ക്കി ആലയത്തെലഭിപ്പാന്‍
ഈ വരുത്തിയനാഥാ!-
അടിമകള്‍ നിന്നെ-അടിതൊഴുതിടുന്നേ
അംഗീകരിക്കണമേ-പരനേ!- പര
3
തിരുകൃപതിരുബലവും ദയയും
തിരുമഹിമയും ക്ഷമയും
പരിചോടുപരനേ! അരുളീയാലയത്തില്‍
നിറച്ചുവെച്ചീടണമേ-പരനേ!-പര
4
സ്തുതിജപം തിരുധ്യാനം-പ്രസംഗം
ഇതുമുതല്‍ നിന്‍ഭവനേ-
അധികഭക്തിയോടും ശ്രദ്ധയോടും നടപ്പാന്‍-ഇതില്‍
അധിവസിക്കണമേപരനേ!- പര

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox