God be with you
J.E.Rankin 9 8 9 with refrain S.S.9.8.8.9
1.
കാണുംവരെ ഇനി നാം തമ്മില്‍
കൂടെ ഇരിക്കട്ടെ ദൈവം
തന് ദിവ്യ നടത്തിപ്പാലെ
കാത്തുപാലിക്കട്ടെ നിങ്ങളെ
ഇനി നാം… ഇനി നാം
യേശു മുന്‍ ചേരുംവരെ
ഇനി നാം… ഇനി നാം
ചേരുംവരെ പാലിക്കട്ടെ താന്‍
2.
കാണുംവരെ ഇനി നാം തമ്മില്‍
തന് തിരു ചിറകിന് കീഴില്‍
നല്കി എന്നും ദിവ്യമന്നാ
കാത്തു പാലിക്കട്ടെ നിങ്ങളെ… ഇനി
3.
കാണുംവരെ ഇനി നാം തമ്മില്‍
തന് തൃക്കരങ്ങളില്‍ ഏന്തി
അനര്‍ത്ഥങ്ങളില്‍ കൂടെയും
കാത്തുപാലിക്കട്ടെ നിങ്ങളെ… ഇനി
4.
കാണുംവരെ ഇനി നാം തമ്മില്‍
സ്നേഹക്കൊടിയതിന്‍ കീഴില്‍
മൃത്യുവിന്മേല് ജയം നല്കി
കാത്തുപാലിക്കട്ടെ നിങ്ങളെ… ഇനി