Tune-Abide with me
10.S S.S. 297
1
യഹോവ നിന്‍റെ പരിപാലകന്‍
നിന്‍ ഗമനാഗമനങ്ങളിലും
സൂക്ഷിക്കും രാപ്പകല്‍ ക്ഷണം പ്രതി
സര്‍വ്വ ദേഷങ്ങളില്‍ നിന്നും നിന്നെ
2
യഹോവ നിന്‍റെ പരിപാലകന്‍
പകല്‍ ആദിത്യനാം രാത്രി ചന്ദ്രനും
നിന്നെ ഉപദ്രവിക്കാ ലേശവും
താന്‍ എന്നും ചിറകിന്‍ കീഴില്‍ കാക്കും
3
യഹോവ നിന്‍റെ പരിപാലകന്‍
മേല്‍ സ്നേഹക്കൊടി കീഴില്‍ നിത്യമാം
തന്‍ ഭുജങ്ങള്‍ ഇരു ഭാഗത്തും നിന്‍
മുമ്പില്‍ ചുറ്റിലും ഉു തന്‍ കാവല്‍
4
യഹോവ നിന്‍റെ പരിപാലകന്‍
നിന്‍റെ ഹൃദയം മനസ്സും ആത്മാവും
ദേഹം ജീവന്‍ അധരം കണ്‍ കൈ കാല്‍
ക്ഷേമത്തോടെ കാക്കും അവന്‍ കയ്യില്‍
5
യഹോവ നിന്‍റെ പരിപാലകന്‍
കണ്ണിന്‍ കൃഷ്ണമണി പോല്‍ എന്നുമേ
ഇഹത്തില്‍ നിന്നെ സൂക്ഷിച്ചതിന്‍ പിന്‍
മഹത്വത്തിലേക്ക് കൈക്കൊിടും