രൂപകതാളം
1
ബാലരാകുന്ന ഞങ്ങളെ
യേശുതമ്പുരാന്‍ കയ്യിലേല്ക്കണം!
ബാലരാകുന്ന ഞങ്ങള്‍ക്കും
കൃപ തന്നു മോക്ഷത്തിലാക്കണം!
2
സ്വര്‍ഗ്ഗ രാജ്യത്തില്‍ വന്നു
ഞങ്ങളും ഭാഗ്യശാലികളാകുവാന്
തക്ക പാതയിലാക്കണം
യേശുതമ്പുരാന്‍ കൃപയൊന്നിനാല്‍
3
പണ്ടു താന്‍ ഭൂവില്‍ വന്ന കാലത്തു
ബാലരെയണച്ചെന്ന പോല്‍
ഇന്നും ബാലരെ ചേര്‍ക്കുവാന്‍
കരം നീട്ടണേ കൃപ നല്‍കണേ
4
ബാലന്മാര് പലര് ലോകം വിട്ടു
നിന് മാര്‍വ്വില്‍ ചേരുന്നു നിത്യമീ-
ബാലന്മാരെയും ഓര്‍ക്കണേ നിന്റെ
ആശ്വാസ സ്ഥല വാസത്തില്‍
5
എന്തു ഞങ്ങളാല്‍ ചെയ്വതിന്നിങ്ങു
സാദ്ധ്യമാമതിന്നപ്പനേ
ശക്തിയും നല്കി ബുദ്ധിയും നല്കി
രക്ഷകാം! വഴി കാട്ടണേ!
6
പൊന്നു നായകന് വാന മേഘത്തില്‍
വന്നു മക്കളെ ചേര്‍ക്കുമേ-
ന്നാശയോടെ നിന് മക്ക ളായ്
ഞങ്ങളിങ്ങു ചേരുമാറാകേണം
(മൂത്താംപാക്കല്‍ കൊച്ചുകുഞ്ഞ്)