1.
ശാന്തനാകും യേശുവേ പൈതലാമെന്നെ
നോക്കി
എന്നില്‍ കനിവുതോന്നി എന്നില്‍
കുടികൊള്ളുക
2.
നിന്നെ തേടിവന്നീടും എന്നെ
ചേര്‍ത്തുരക്ഷിക്ക
നിന്‍റെ രാജ്യം തന്നില്‍ പങ്കെനിക്കും തരിക
3.
ഇമ്പമായ് നോക്കി വേഗാല്‍ എന്നെ കയ്യില്‍
അണയ്ക്ക
നിന്‍ പ്രിയ പൈതലാവാന്‍ ശുദ്ധി
ചെയ്ക ഇന്നെന്നെ
4.
സ്നേഹം തിങ്ങും യേശുവേ
പൈതലാമെന്നെ നോക്കി
കൃപ തോന്നി രക്ഷിച്ചു മോക്ഷഭാഗ്യം
നല്‍കണേ