1-ാം സങ്കീര്‍ത്തനം
ബിലഹാരി-തി-ഏകതാളം
പല്ലവി
മനുജനിവന്‍ ഭാഗ്യവാന്‍
മനുജനിവന്‍ ഭാഗ്യവാന്‍
അനുപല്ലവി
വിനയാം ദുഷ്ടരിന്നാലോ-
ചനയില്‍ നടക്കാതുള്ള
ചരണങ്ങള്‍
1
തിരിഞ്ഞു പാപികളുടെ
വഴിയില്‍ നിന്നിടാതെയും
പരിഹാസികളിന്‍ പീഠ-
ത്തിരുന്നിടാതെയുമുള്ള-മനു
2
തനതിഷ്ടം ദേവ വാക്കില്‍
ദിനവും വച്ചതില്‍ നിന്നു
മനസ്സിലെല്ലാ നേരവും
നിനച്ചു ധ്യാനം ചെയ്യുന്ന-മനു
3
ആറ്റരികത്തു നട്ടു
വാട്ടം ഇലയ്ക്കില്ലാതെ
ഏറ്റ കാലത്തു കനി
കായ്ക്കും വൃക്ഷത്തോടൊത്ത-മനു
4
ചെയ്യുന്നതെല്ലാമനവന്‍
മെയ്യായ് സാധിക്കും ദുഷ്ട
ക്കയ്യര്‍ പാറ്റിക്കളയും
തീയ പതിര്‍പോല്‍തന്നെ-മനു
5
നല്ലോര്‍ വഴിയെ സര്‍വ്വ
വല്ലഭ നറിയുന്നു
വല്ലാത്ത ദുഷ്ടര്‍ വഴി
എല്ലാം നശിച്ചുപോകും-മനു
6
അതിനാല്‍ ദുഷ്ടന്മാര്‍ ന്യായ വിധിയിങ്കലും പാപികള്‍
എഴുന്നേറ്റിടാ നീതിയു-
ള്ളവരിന്‍ സഭയിങ്കലും-മനു
7
ക്രിസ്തു നാമമേ ജയം
ക്രിസ്തുനാമമേ ജയം
ക്രിസ്തേശു നാമത്തിനു
എന്നും ജയം ജയമേ-മനു
(യൂസ്തൂസ് യൗസേഫ്)