ആദിതാളം
1
ഉണര്‍ന്നെഴുന്നേല്ക്ക തിരുസഭയെ!
മണവാളന്‍ വരുവാന്‍ നേരമായിതാ
ദുര്‍ഘട സമയം വരുമെന്നുള്ള
സത്യ പ്രവചനം നിവര്‍ത്തിക്കുന്നേ
2
വര്‍ഗ്ഗീയ മത്സരം പെരുകിടുന്നു
നിര്‍ജ്ജീവന്മാരായി മര്‍ത്യര്‍തീര്‍ന്നു
പരസ്പരം വൈരംപെരുകീടുന്നു
ലോകസ്നേഹിതരായ്തന്‍ ജനങ്ങളും
3
ലോകമെങ്ങും ക്ഷാമം കാളുമഗ്നിപോല്‍
വേഗമായ് പടര്‍ന്നുജനത്തെയെല്ലാം
വ്യാകുല സമുദ്രമതില്‍ മുക്കുന്നു
ആര്‍ പിടിച്ചു കയറ്റും ഈ സമയത്തില്‍!
4
അക്രമം പെരുകി വരുന്നു ഭൂവില്‍
മ്ലേച്ഛബിംബസേവനിവര്‍ന്നീടുന്നു
പാരിടമടക്കി വാഴും ഭൂപന്മാര്‍
ആകവേ വിറച്ചു വിഭ്രമിക്കുന്നു
5
കര്‍ത്തൃസേവ ചെയ്തുപോര്‍ നടത്തുവിന്‍
വൃത്തികേടുകളെദൂരെയാക്കുവിന്‍
കര്‍തൃവാസ സൗഖ്യം ആസ്വദിക്കുവാന്‍
പുത്തനായ രാജ്യെ വന്നുവാഴുവിന്‍
6
കള്ളനെപ്പോലെതാന്‍ വരും വേഗത്തില്‍
വെള്ളയുടുപ്പിന്മേല്‍ ചള്ളപറ്റല്ലേ
വെള്ള സിംഹാസനംതന്നിലിരിക്കും
വല്ലഭന്‍ കുഞ്ഞുങ്ങള്‍തന്നെ സ്തുതിക്കും
(ഏലിയാമ്മ ഉമ്മന്‍)