‘Hark my soul it is the Lord’
W-Coper 1,5 S.S. 365
1
കേള്‍ക്ക എന്‍റെ ആത്മാവേ!
യേശു മനസലിഞ്ഞു
ചോദിക്കുന്നു ഹേ പാപീ
സ്നേഹിക്കുന്നോ നീ എന്നെ
2
ആദിയിങ്കല്‍ ഞാന്‍ തന്നെ
തിരഞ്ഞെടുത്തു നിന്നെ
ആദ്യം നിന്നെ സ്നേഹിച്ചു
പിന്നെ നിന്നെ രക്ഷിച്ചു
3
പെറ്റ തള്ള കുഞ്ഞിനെ
മറക്കുന്നതെങ്ങനെ ?
അവള്‍ മറന്നീടിലും
നിന്നെ എന്നും ഞാന്‍ ഓര്‍ക്കും
4
നിന്നെ എന്‍റെ മഹത്വം
വേഗത്തില്‍ ഞാന്‍ കാണിക്കും
എന്നാല്‍ ആയതിന്‍ മുമ്പേ
നിന്നെ ശുദ്ധി ആക്കണം
5
എന്‍ സിംഹാസനത്തിന്മേല്‍
വേഗത്തില്‍ നീ ഇരിക്കും
ഞാന്‍ വീണ്‍ടെടുത്ത പാപീ!
സ്നേഹിച്ചീടുന്നൊ-എന്നെ?
6
എന്‍റെ സ്നേഹം കര്‍ത്താവേ
ഏതുമില്ല എങ്കിലും
കൃപയാലതിനെ നീ
വര്‍ദ്ധിപ്പിക്കുമാറാക