ശങ്കരാഭരണം-ഏകതാളം

1
കൃപ കൃപ കൃപ തന്നെ കൃപയുടെ
പൈതല്‍ ഞാന്‍
കൃപയാലെന്‍ ഹൃദ യത്തെ കവര്‍ന്നു
രക്ഷാകരന്‍
2
പ്രതികൂലങ്ങളെ നീക്കി അതിമോദം
ഹൃദയേ
സതതം തന്നിടുന്നെന്നില്‍ കൃപയാലത്യുന്നതന്‍
3
നിത്യനായ രക്ഷകന്‍റെ രക്തത്താല്‍
മാം കഴുകി
പുത്രനാക്കി നിത്യജീവന്‍ മാത്ര
തോറും തരുന്നു
4
ഹല്ലെലുയ്യാ ഹല്ലെലുയ്യാ ദൈവമാം
ത്രിയേകനു
ഹല്ലെലുയ്യാ ഹല്ലെലുയ്യാ ഹല്ലെലുയ്യാ
വന്ദനം
(റവ. റ്റി. കോശി)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox