ആദിതാളം
പല്ലവി

ദൈവകൃപയില്‍ ഞാനാശ്രയിച്ച്
അവന്‍ വഴികളെ ഞാനറിഞ്ഞ്
അനുഗമിച്ചിടും അവനുടെ ചുവടുകളെ

ചരണങ്ങള്‍
1
ഇഹലോകമോ തരികില്ലൊരു
സുഖവും മനഃശാന്തിയതും
എന്‍റെ യേശുവിന്‍റെ തിരുസന്നിധിയില്‍
എന്നും ആനന്ദം ഉനെിക്ക് ദൈവകൃപ
2
മനോവേദന പല ശോധന
മമ ജീവിത പാതയതില്‍
മാറാതേറീടുമ്പോളാത്മനാഥനവന്‍
മാറില്‍ ചാരി ഞാനാശ്വസിക്കും
ദൈവകൃപ
3
എത്ര നല്ലവന്‍ മതിയായവന്‍
എന്നെ കരുതുന്ന കര്‍ത്തനവന്‍
എന്‍റെ ആവശ്യങ്ങളെല്ലാമറിഞ്ഞിടുന്ന
ഏറ്റം അടുത്ത സഹായകന്‍ താന്‍
ദൈവകൃപ
4
എന്‍റെ ആയുസ്സിന്‍ ദിനമൊക്കെയും
തന്‍റെ നാമമഹത്വത്തിനായ്
ഒരു കൈത്തിരിപോല്‍ കത്തിയെരിഞ്ഞൊരിക്കല്‍
തിരുമാറില്‍ മറഞ്ഞിടും ഞാന്‍
ദൈവകൃപ

(ചാള്‍സ് ജോണ്‍)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox