ആദിതാളം
പൊന്നേശു തമ്പുരാന്‍ നല്ലോരു രക്ഷകന്‍
എന്നെ സ്നേഹിച്ചു താന്‍ ജീവന്‍ വച്ചു
1.
സ്വര്‍ഗ്ഗസിംഹാസനം താതന്‍റെ മാര്‍വ്വതും
ദൂതന്മാര്‍ സേവയും വിട്ടെന്‍ പേര്‍ക്കായ്
ദാസനെപ്പോലവന്‍ ജീവിച്ചു പാപിയെന്‍
ശാപം ശിരസ്സതിലേറ്റീടുവാന്‍
2.
തള്ളയെപ്പോല്‍ നമുക്കുള്ളോരു രക്ഷകന്‍
കൊള്ളക്കാരന്‍ പോലെ ക്രൂശില്‍ തൂങ്ങി
ഉള്ളമുരുകുന്നെന്‍ ചങ്കു തകരുന്നെന്‍
കണ്ണുനിറയുന്നെന്‍ രക്ഷകനെ
3.
എന്തൊരു സ്നേഹമീ സാധുവേ
ഓര്‍ത്തു നീ
സന്താപസാഗരം തന്നില്‍ വീണു
എന്നെ വിളിച്ചു നീ എന്നെ എടുത്തു നി-
ന്നോമനപ്പൈതലായ് തീര്‍ക്കേണമേ
4.
പാപം പെരുകിയ സ്ഥാനത്തു കൃപയും
ഏറ്റം പെരുകിയതാശ്ചര്യമേ
പാപിയില്‍ പ്രധാനിയായിരുന്ന ഞാനും
സ്നേഹത്തില്‍ പുത്രന്‍റെ രാജ്യത്തി ലായ്
5.
ഭൂലോകമായയില്‍ മോഹം പതിച്ചെന്‍റെ
കാലം പാഴില്‍ കള ഞ്ഞീടാതെന്നില്‍
സ്വര്‍ലോകരാജ്യത്തില്‍ തങ്കക്കിരീടത്തി-
ലുല്ലാസമേകണേ പൊന്നേശുവേ
6.
പാപം ചെയ്യാതെന്നെ കാവല്‍
ചെയ്തീടുവാന്‍
സര്‍വ്വേശനെ കൈയ്യിലേല്പിക്കുന്നു
രാപ്പകല്‍ നീയെന്നെ വീഴ്ചയില്‍ നിന്നെന്‍റെ
സ്വപ്നത്തിലും കൂടെ കാക്കേണമേ
7.
കര്‍ത്താവു വേഗത്തില്‍ മേഘങ്ങളില്‍ കോടി-
ദൂതډാരാര്‍പ്പുമായ് വന്നീടുമ്പോള്‍
എന്നില്‍ കനിഞ്ഞെന്നെ മാര്‍വ്വോടണച്ചെന്‍റെ
സങ്കടം തീര്‍ക്കണം രക്ഷകനെ

(മൂത്താംപാക്കല്‍ കൊച്ചുകുഞ്ഞ്)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox