മിശ്ര ചാപ്പ്

1
മഹല്‍സ്‌നേഹം മഹല്‍സ്‌നേഹം
പരലോക പിതാവു തന്‍
മകനെ മരിപ്പതിന്നായ് കുരിശില്‍ കൈവെടിഞ്ഞോ
മകനെ മരിപ്പതിന്നായ് (3) കുരിശില്‍ കൈവെടിഞ്ഞോ-മഹ…
2
സ്വര്‍ഗ്ഗ സ്ഥലങ്ങളിലുള്ള-നുഗ്രഹം നമു ക്കായ്
സകലവും നല്‍കിടുവാന്‍പിതാവിന്നു ഹിത മായ്
സകലവും നല്ടകിടുവാന്‍ (3) പിതാവിന്നു ഹിതമായ്-മഹ…
3
ഉലക സ്ഥാപനത്തില്‍ മുമ്പുളവായൊരന്‍പാല്‍
തിരഞ്ഞെടുത്തവന്‍ നമ്മെ തിരുമുമ്പില്‍ വസിപ്പാന്‍
തിരഞ്ഞെടുത്തവന്‍ നമ്മെ (3) തിരുമുമ്പില്‍ വസിപ്പാന്‍-മഹ…
4
മലിനത മാറി നമ്മള്‍ മഹിമയില്‍ വിളങ്ങാന്‍
മനുവേലിന്‍ നിണം ചിന്തി നരരേ വീണ്‍ടെടുപ്പാന്‍
മനുവേലിന്‍ നിണം ചിന്തി (3) നരരെ വീണ്‍ടെടുപ്പാന്‍!-മഹ…
5
അതിക്രമ മോചനമാം അനുഗ്രമവനില്‍
അനുഭവിക്കുന്നു നമ്മള്‍ അവന്‍ തന്ന കൃപയാല്‍-
അനുഭവിക്കുന്നു നമ്മള്‍ (3) അവന്‍ തന്ന കൃപയാല്‍- മഹ
6
മരണത്താല്‍ മറയാത്ത മഹല്‍ സ്‌നേഹ പ്രഭയാല്‍
പിരിയാ ബന്ധമാണിതു യുഗകാലം വരെയും
പിരിയാ ബന്ധമാണിതു (3) യുഗകാലം വരെയും- മഹ

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox