മിശ്ര ചാപ്പ്
1
നിന്നോടു പ്രാര്‍ത്ഥിപ്പാന്‍
പ്രിയ പിതാവെ
വന്ന നിന് മക്കളെ
ചെവിക്കൊ ണ്ടിടേണം
2
യേശുവിന് നാമത്തില്‍
വന്നിതാ ഞങ്ങള്‍
ആശിഷം തരിക നിന്
വാഗ്ദത്തം പോലെ
3
പരിശുദ്ധാത്മാവിന്
സഹായത്തെ നല്കി
ശരിയായി പ്രാര്ത്ഥിപ്പാ-
നഭ്യസിപ്പിക്ക
4
ലോകത്തിന് ചിന്തകള്‍
ലേശമില്ലാത്ത
ഏകമാം മാനസം
തന്നരുളേണം
5
ചോദിപ്പാന്‍ നല്‍കും ഞാനെന്ന-
തിന് വാക്കില്‍
മോദമോടാശ്രയം
വച്ചു നിന് മക്കള്‍
6
എണ്ണമില്ലാത്ത നിന്-
കൃപകള്‍ക്കായി നന്ദിയും
സ്തോത്രവുമെന്നേ-
ക്കുമാമേന്
(വി. നാഗല്‍)
