(1) മാര്‍ത്തോമ്മാ മാനവ സേവ അവാര്‍ഡ്
മാര്‍ത്തോമ്മാ സഭാംഗങ്ങളുടെ പ്രശസ്ത സേവനങ്ങള്‍ക്ക് അംഗീകാരം നല്‍കുതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന മാനവസേവ അവാര്‍ഡിന് അപേക്ഷകള്‍ / നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു. ‘ ലഹരി വിമോചന പ്രവര്‍ത്തനങ്ങളും സുവിശേഷീകരണവും’ എന്ന മേഖലയില്‍ മികച്ച പ്രവര്‍ത്തനമാണ് ഈ വര്‍ഷം അവാര്‍ഡിന് പരിഗണിക്കുന്നത്. 20 വര്‍ഷമെങ്കിലും ടി മേഖലയില്‍ സേവനം അനുഷ്ഠിച്ചിരിക്കണം. വിശദവിവരങ്ങള്‍ ഉള്‍പ്പെടുന്ന ബയോഡേറ്റ, ഇടവക വികാരിയുടെയോ ഭദ്രാസന എപ്പിസ്ക്കോപ്പായുടെയോ സാക്ഷിപത്രം, അനുബന്ധ രേഖകള്‍ എന്നിവ സഹിതം (4 കോപ്പികള്‍) ലഭിക്കേണ്ടതാണ്.
(2) മാര്‍ത്തോമ്മാ കര്‍ഷക അവാര്‍ഡ് – 2019
മാര്‍ത്തോമ്മാ സഭാംഗമായ ഏറ്റവും മികച്ച കര്‍ഷകനെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. ഭക്ഷ്യവിളകള്‍ കൃഷി ചെയ്യുന്ന ചെറുകിട കര്‍ഷകരെയാണ്- small and marginal farmers (5 ഏക്കറില്‍ താഴെ) പരിഗണിക്കുന്നത്. പൂരിപ്പിച്ച അപേക്ഷ ഫോറവും അനുബന്ധ രേഖകളും (3 കോപ്പികള്‍) ലഭിക്കേണ്ടതാണ്. 25,000/- രൂപയും ഫലകവുമാണ് അവാര്‍ഡ്. അപേക്ഷ ഫോറം സഭാ ആഫീസില്‍ നിന്നും ലഭിക്കുന്നതാണ്. സഭയുടെ വെബ് സൈറ്റില്‍ (Click to download ) നിന്നും ലഭിക്കും.
(3) മാര്‍ത്തോമ്മാ മെറിറ്റ് അവാര്‍ഡ്
(a.) ഡോക്ടറല്‍ ബിരുദം കരസ്ഥമാക്കിയ അദ്ധ്യാപകര്‍ക്കുളള മെറിറ്റ് അവാര്‍ഡ്
മാര്‍ത്തോമ്മാ സഭയുടെ സ്കൂളുകളിലും കോളജുകളിലും പ്രവര്‍ത്തിക്കുന്ന മാര്‍ത്തോമ്മാ സഭാംഗങ്ങളായ അദ്ധ്യാപകര്‍, മറ്റു സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ത്തോമ്മാ സഭാംഗങ്ങളായ അദ്ധ്യാപകര്‍ എന്നിവരില്‍ ഡോക്ടറല്‍ ബിരുദം കരസ്ഥമാക്കിയവര്‍ക്ക് മാര്‍ത്തോമ്മാ മെറിറ്റ് അവാര്‍ഡ് നല്‍കുന്നതാണ്. യു.ജി.സി അംഗീകാരമുള്ള സെക്യുലര്‍ യൂണിവേഴ്സിറ്റികളില്‍ നിന്നും ഡോക്ടറല്‍ ബിരുദം കരസ്ഥമാക്കിയിട്ടൂള്ള അദ്ധ്യാപകര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 01.04.2018 നും 31.03.2019 നും മദ്ധ്യേ ഡോക്ടറല്‍ ബിരുദം നേടിയവരെയാണ് ഈ അവാര്‍ഡിനു പരിഗണിക്കുന്നത്. ഡോക്ടറല്‍ ബിരുദം സംബന്ധിച്ച ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ രേഖകള്‍, കോളജ് പ്രിന്‍സിപ്പലിന്റെ സര്‍ട്ടിഫിക്കറ്റ്, വികാരിയില്‍ നിന്നുള്ള ഇടവകാംഗത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്.
(b.) വിദ്യാര്‍ത്ഥികള്‍ക്കുളള മെറിറ്റ് അവാര്‍ഡ്
അംഗീകാരമുള്ള സെക്യുലര്‍ / തിയോളജിക്കല്‍ യൂണിവേഴ്സിറ്റികളില്‍ നിന്നും ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും(Graduate and Post-Graduate Programmes) 01.04.2018 നും 31.03.2019 നും മദ്ധ്യേ റാങ്കു നേടിയിട്ടൂള്ള മാര്‍ത്തോമ്മാ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ത്തോമ്മാ മെറിറ്റ് അവാര്‍ഡ് നല്‍കുന്നതിന് മാര്‍ത്തോമ്മാ സഭാ കൌണ്‍സില്‍ തീമാനിച്ചിരിക്കു വിവരം അറിയിക്കുന്നു. ഇടവകാംഗത്വം തെളിയിക്കുതിനുള്ള ഇടവക വികാരിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, റാങ്ക് ലഭിച്ചു എന്നതിനുള്ള രേഖകളുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്.
(4) മികച്ച ഗ്രന്ഥ രചനയ്ക്ക് വൈദികര്‍ക്ക് അവാര്‍ഡ്
(a.) മാളിയേക്കല്‍ എം. സി. ജോര്‍ജ് അച്ചന് മെമ്മോറിയല്‍ പ്രൈസ്
ഈ പ്രൈസിനു പരിഗണിക്കുന്നതിനായി 2018 എപ്രില്‍ 1 നും 2019 മാര്‍ച്ച് 31 നും മദ്ധ്യേ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങള്‍ ക്ഷണിക്കുന്നു. സഭയിലെ വൈദികര്‍ രചിച്ചിട്ടൂള്ള പുസ്തകങ്ങളാണ് ഇതിനു പരിഗണിക്കുന്നത്. പുസ്തകങ്ങളുടെ 4 കോപ്പികള്‍ ലഭിച്ചിരിക്കേണ്ടതാണ്.
(b.) 1996 – 2000 ബാച്ച് ബി.ഡി.വിദ്യാര്‍ത്ഥി പരേതനായ റവ.മാത്യു തോമസ്,
വട്ടക്കോട്ടാല്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് പ്രൈസ്
ഈ പ്രൈസിനു പരിഗണിക്കുന്നതിനായി സഭയിലെ വൈദികര്‍ രചിച്ച ഗ്രന്ഥങ്ങള്‍ ക്ഷണിക്കുന്നു. കഥ/കവിത / ഇതര സാഹിത്യ കൃതികള്‍ അയയ്ക്കാവുന്നതാണ്. 2018 എപ്രില്‍ 1 നും 2019 മാര്‍ച്ച് 31 നും മദ്ധ്യേ പ്രസിദ്ധീകരിച്ചിട്ടുള്ള ടി ഇനങ്ങളിലെ ദൈവശാസ്ത്രപരമായ പുസ്തകങ്ങളുടെ 4 കോപ്പികള്‍ ലഭിച്ചിരിക്കേണ്ടതാണ്.
(5) എസ്. എസ്. എല്‍. സി: ക്യാഷ് അവാര്‍ഡ്.
സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഫലമായി രൂപീകരിക്കപ്പെട്ട മാര്‍ത്തോമ്മാ ഇടവകകളില്‍ നിന്നും 2019 ലെ എസ്. എസ്. എല്‍. സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പ്രസ്തുത വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡിനു പരിഗണിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. മാര്‍ക്ക് ലിസ്റ്റിന്റെ അറ്റസ്റ്റു ചെയ്ത കോപ്പിയും ഇടവക വികാരിയില്‍ നിന്നുള്ള സാക്ഷ്യപത്രവും പൂര്‍ണ്ണ മേല്‍വിലാസവും ഫോണ്‍നമ്പരും സഹിതം അപേക്ഷ നല്‍കേണ്ടതാണ്.
(6)മാര്‍ത്തോമ്മാ സഭാ ഹരിത അവാര്‍ഡ്
മാര്‍ത്തോമ്മാ സഭാ ഹരിത അവാര്‍ഡിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. മാര്‍ത്തോമ്മാ സഭയുടെ കേരളത്തിലുള്ള (1) ഇടവകകള്‍ (2) സ്ഥാപനങ്ങള്‍ (അരമനകള്‍, തിയോളജിക്കല്‍ സ്ഥാപനങ്ങള്‍, കൗസിലിംഗ് സെന്ററുകള്‍, സ്റ്റഡി സെന്ററുകള്‍, ക്യാമ്പ് സെന്ററുകള്‍) (3) സ്കൂളുകള്‍ എന്നീ വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ നല്‍കുതാണ്. സഭാ കൗസില്‍ അംഗികരിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും അപേക്ഷകള്‍ പരിഗണിക്കുത്. മാനദണ്ഡങ്ങളുടെ പകര്‍പ്പ് സഭയുടെ വെബ് സൈറ്റില്‍ (click to download) നിന്നും സഭാ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്.
ഓരോ വിഭാഗത്തിലും [(1) ഇടവകകള്‍ (2) സ്ഥാപനങ്ങള്‍ (3) സ്കൂളുകള്‍ ] ഒന്നാം സ്ഥാനത്തിന് 5000/- രൂപയും ട്രോഫിയും സമ്മാനിക്കുന്നതാണ്.
രണ്ടു വര്‍ഷം തുടര്‍ച്ചയായി സഭയുടെ ഹരിത അവാര്‍ഡു ലഭിച്ച ഇടവകകളെ തൊ’ടുത്ത വര്‍ഷത്തെ അവാര്‍ഡിനു പരിഗണിക്കുന്നതല്ല..
(7) സെമിത്തേരി സംരക്ഷണം: ഇടവകയ്ക്ക് അവാര്‍ഡ്
നമ്മുടെ ഇടവകകളില്‍ പ്രിയപ്പെട്ടവരുടെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്ന സെമിത്തേരികള്‍ മനോഹരമായും വൃത്തിയായും പരിപാലിക്കപ്പെടേണ്ടത് ആവശ്യമാണ് എന്ന ഉദ്ദേശ്യത്തോടെയാണ് സെമിത്തേരി ഏറ്റവും മികച്ച രീതിയില്‍ സംരക്ഷിക്കുന്ന ഇടവകയ്ക്ക് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡിനു പരിഗണിക്കുന്നതിനായി ഇടവകകളില്‍ നിന്നുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു.
ടി അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍, അനുബന്ധ-രേഖകള്‍ എന്നിവ 2019 ജൂലൈ 10 നകം സഭാ സെക്രട്ടറി, മാര്‍ത്തോമ്മാ സഭാ ആഫീസ്, തിരുവല്ല – 689 101 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കേണ്ടതാണ്.
റവ. കെ.ജി.ജോസഫ്,
സഭാ സെക്രട്ടറി