തി-ഏകതാളം
ദൈവമേ ത്രിയേകനേ-
നിന്‍ സവിധേ ഞാന്‍ വരുന്നു-
1
അപ്പന്‍ തന്‍ മക്കളില്‍ കാരുണ്യം പോല്‍
ഇപ്പാപിയാമെന്നെ ദര്‍ശിക്കണേ
പുത്രന്മൂലം നിന്‍ സവിധേ
എത്തണമേ എന്‍റെ യാചനകള്‍-ദൈവ
2
സ്വര്‍ഗ്ഗത്തിലെ ദിവ്യാനുഗ്രഹത്താല്‍
നിത്യം നിറയ്ക്കാമെന്നോതിയോനെ-
സത്യ വഴിയേശുവേ നീ-
നിത്യതയിലേക്കു വാതിലും നീ-ദൈവ
3
ജല്പനം ചെയ്യുവാ നല്ല ഞങ്ങള്‍
ഹൃദ്യമായ് നിന്നില്‍ ലയിച്ചീടുവാന്‍
ഏകാത്മാവാല്‍-ഏകമായ് നിന്‍
സാന്നിദ്ധ്യം തേടി വരുന്നു ഞങ്ങള്‍-ദൈവ
4
രോഗിക്കു സൗഖ്യം പ്രദായകന്‍ നീ
പാപിക്കു രക്ഷയും നീതിയും നീ
ആത്മാവിനാല്‍ അത്യന്ത മായ്
ശക്തീകരിച്ചു നയിപ്പതും നീ- ദൈവ
(പി. ഡി.ജോണ്‍)
