ആദിതാളം
പരമഗുരുവരനാം യേശുവേ നീ
വരം താ പ്രാര്‍ത്ഥന ചെയ്തിടാന്‍
ഇരുവരോ മൂവരോ-തിരുനാമത്തില്‍
വരികില്‍ വരുമെന്നരുളിയോനെ
തിരു സാന്നിദ്ധ്യം സദാ നല്‍കണം
ശരണം നീ മാത്രമെന്‍ നാഥനെ- പരമ
1
തിരുമുമ്പില്‍ കഴിക്കുന്ന പ്രാര്‍ത്ഥന യ്ക്കുത്തരം
അരുളണമേ പ്രിയ നാഥനേ
മനംനൊന്തു യാചന ചെയ്യുമ്പോഴെല്ലാം
കനിവിന്റെ ഉറവുകള്‍ തുറന്നവനെ(2)- പരമ
2
ജനം നിന്നിലാനന്ദിച്ചീടുവാനവരില്‍
വീണ്ടും നിന് ജീവനെ നല്‍കണേ
മാളികയില്‍ തവ ദാസരില്‍ നല്കിയ
വര മെങ്ങള്‍ക്കരുളുക ഈ തരുണം (2)-പരമ
3
അനവധിയാവശ്യങ്ങള്‍ തിരു സവിധേ
ഉയര്‍ത്തുന്നു വിശ്വാസകൈകളാല്
അശരണരാകുലര്‍ രോഗികളായോര്‍
കരുണയിന്‍ കരതലം കണ്ടീടട്ടെ(2)- പരമ
(പി.ഡി.ജോണ്‍)
