‘Sweet hour of Prayer’
W.W. Walford D.L.M. S.S. 318
1
പ്രാര്‍ത്ഥനയിന്‍ നല് നേരമേ, ലോക ചിന്തകളകറ്റി
എന്നാ ഗ്രഹാവശ്യങ്ങളെ പിതാ മുന്പില് കേള്‍പ്പിക്കും നീ
ആപല്‍ ദുഃഖ കാലങ്ങളില്‍ ആശ്വാസം കണ്ടതും ആത്മം
പേക്കണിയില്‍ വീഴാഞ്ഞതും ഇന്പസഖീ!
നിന്നാല്‍ തന്നെ (2)
2
പ്രാര്‍ത്ഥനയിന്‍ നല്‍നേരമേ, കാത്തിടു
ന്നാത്മാവേ വാഴ്ത്താന്‍
നിത്യം കാത്തിരിപ്പോന്‍ മുമ്പില്‍
എത്തിക്കുമെന്നാഗ്രഹം നീ
തന്മുഖം തേടി വചനം വിശ്വസിപ്പാന്‍
താന്‍ ചൊന്നതാല്‍
തന്നില്‍ മുറ്റുമാശ്രയിച്ചു നിന്നെ
കാപ്പാന് നല്‍നേരമേ! (2)
3
പ്രാര്‍ത്ഥനയില്‍ നല്‍നേരമേ, പിസ്ഗാ
മേല്‍ നിന്നെന് വീടിനെ
നോക്കി ഞാന്‍ പറക്കും വരെ താ
നിന്നാശ്വാസപങ്കിനെ
ഇജ്ജഡ വസ്ത്രം വിട്ടു ഞാന്‍ ലാക്കിനായ്
പറന്നുയര്‍ന്നു
വാനം കടക്കുമ്പോള്‍ നിന്നെ വിട്ടുപോകും
നല്‍നേരമേ! (2)
