1
എന്‍ ക്രിസ്തന്‍ യോദ്ധാവാകുവാന്‍ ചേര്‍ന്നേന്‍ തന്‍ സൈന്യത്തില്‍
തന്‍ ദിവ്യവിളികേട്ടു ഞാന്‍ ദൈവാത്മ ശക്തിയാല്‍
നല്ലപോര്‍ പൊരുതും ഞാന്‍ എന്‍ ക്രിസ്തന്‍ നാമത്തില്‍
വാടാകിരീടം പ്രാപിപ്പാന്‍ തന്‍ നിത്യരാജ്യത്തില്‍
2
തന്‍ ക്രൂശു ചുമന്നീടുവാന്‍ ഇല്ലൊരു ലജ്ജയും
എന്‍ പേര്‍ക്കു കഷ്ടപ്പെട്ടു താന്‍ എന്നെന്നും ഓര്‍ത്തീടും -നല്ല
3
പിശാചിനോടു ലോകവും ചേര്‍ന്നീടും വഞ്ചിപ്പാന്‍
വേണ്‍ടാ നിന്‍ ചപ്പും കുപ്പയും എന്നുരച്ചീടും ഞാന്‍- നല്ല
4
ഒര്‍ മുള്‍ക്കിരീടം അല്ലയോ എന്‍ നാഥന്‍ ലക്ഷണം
തന്‍ യോദ്ധാവാഗ്രഹിക്കുമോ ഈ ലോകാഡംബരം-നല്ല
5
ഞാന്‍ കണ്‍ടു വല്ല്യ സൈന്യമായ് വിശ്വാസവീരരെ
പിഞ്ചെല്ലും ഞാനും നിശ്ചയം ഈ ദൈവധീരരെ -നല്ല
6
കുഞ്ഞാട്ടിന്‍ തിരുരക്തത്താല്‍ എനിക്കും ജയിക്കാം
തന്‍ സര്‍വ്വായുധവര്‍ഗ്ഗത്താല്‍ എല്ലാം സമാപിക്കാം -നല്ല
7
വല്ലൊരു മുറിവേല്ക്കുകില്‍ നശിക്കയില്ല ഞാന്‍-
തന്‍ ശത്രുവിന്‍റെ കൈകളില്‍ ഏല്പിക്കയില്ല താന്‍ -നല്ല
8
എന്‍ ജീവനെയും വെക്കുവാന്‍ എന്‍ നാഥന്‍ കല്പിക്കില്‍
സന്തോഷത്തോടൊരുങ്ങും ഞാന്‍ തന്‍ ക്രൂശിന്‍ ശക്തിയാല്‍-നല്ല
9
വിശ്വാസത്തിന്‍റെ നായകാ ഈ നിന്‍റെ യോദ്ധാവെ
വിശ്വസ്തനായി കാക്കുക നല്‍ അന്ത്യത്തോളമേ -നല്ല

(വി.നാഗല്‍)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox