വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതികളുടെ പൂർത്തീകരണവും പുനർനിർമ്മിച്ച വീടുകളുടെ സമർപ്പണവുംനടത്തി :-

മാർത്തോമാ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാർഡിന്റെ നേതൃത്വത്തിൽപുൽപള്ളി , പൂതാടി , കണിയാമ്പറ്റ ,പനമരം എന്നി ഗ്രാമ പഞ്ചായത്തുകളിൽ പെട്ട വീരാടി ,വിലങ്ങാടി , തോണിക്കടവ് , താഴശ്ശേരി ,നെയ്‌ക്കുപ്പ ,പാതിരിയമ്പം, മാത്തൂർ , കവാടം എന്നി ആദിവാസി കോളനികളിൽ കഴിഞ്ഞ എട്ടു മാസമായി നടന്നു വരുന്ന വെള്ളപൊക്ക ദുരിതാശ്വാസ പ്രൊജക്റ്റ് സമാപനവും പദ്ധതിയുടെ ഭാഗമായി പുനർനിർമിച്ചു നിർമിച്ചു നൽകിയ വീടുകളുടെ (അടുക്കള , മേൽക്കൂരയുടെ ചോർച്ച മാറ്റൽ ) സമർപ്പണവും ചേകാടി താഴശ്ശേരി കോളനിയിൽ വെച്ച് നടന്ന സമ്മേളനത്തിൽ അഭിവന്ദ്യ.ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ നിർവഹിച്ചു . വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.ബി. നസീമ അദ്ധ്യക്ഷത വഹിച്ചു.സുൽത്താൻ ബത്തേരി എം എൽ എ ബഹു. ഐ സി ബാലകൃഷണൻ എസ്. എസ് .എൽ .സി & പ്ലസ് ടു പരീക്ഷയിൽ വിജയിച്ച കുട്ടികളെ ആദരിച്ചു . മികച്ച സ്കൂൾ ഹാജരുള്ള കുട്ടികൾക്കുള്ള പ്രോത്സാഹന സമ്മാനം വയനാട് ജില്ല ട്രൈബൽ പ്രൊജക്റ്റ് ഓഫീസർ ശ്രീ .വാണിദാസ് .പി നൽകി . കാർഡ് ആരംഭിക്കുന്ന വനവിഭവങ്ങളുടെയും ഔഷധ സസ്യ കളക്ഷൻ സെന്റർ സംസ്ഥാന ഔഷധ സസ്യ ബോർഡ് മെമ്പർ ഡോ. സനൽകുമാർ ഉൽഘാടനം ചെയ്തു .കാർഡ് തയ്യാറാക്കിയ “അതിജീവനത്തിന്റെ പോരാട്ടം – ഒരു വയനാടൻ കാഴ്ച” ഡോക്യൂമെന്ററിയുടെ പ്രകാശനം ആകാശവാണി തിരുവനതപുരം മുൻ സ്റ്റേഷൻ ഡയറക്ടർ ശ്രീ .കെ .എ മുരളീധരൻ നിർവഹിച്ചു .പുൽപള്ളി പഞ്ചായത്ത് മെമ്പർ ശ്രീമതി . പ്രേമവല്ലി , V.D.C ഫെഡറേഷൻ സെക്രട്ടറി മല്ലൻ ചേകാടി എന്നിവർ പ്രസംഗിച്ചു . കാർഡ് ഡയറക്ടർ റവ . എബ്രഹാം പി വർക്കി സ്വാഗതവും ട്രെഷറർ ജോസി കുര്യൻ നന്ദിയും റവ .തോമസ് ബി (അസി ഡയറക്ടർ ) റിപ്പോർട്ടും അവതരിപ്പിച്ചു .

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church