ഭവനങ്ങളുടെ താക്കോല്‍ ദാന കര്‍മ്മം 2020 ജനുവരി 2 ന്
2018 ആഗസ്റ്റിലെ സമാനതകളില്ലാത്ത പ്രളയ ദുരന്തത്തില്‍ ഭവനം നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിന് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ ആഭിമുഖ്യത്തില്‍ ഭവനം നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി ആരംഭിക്കുന്നതിനു തീരുമാനിക്കുകയുണ്ടായി. ആയിരത്തിനാനൂറോളം അപേക്ഷകള്‍ ലഭിച്ചതില്‍ നിന്നും ഏറ്റവും അര്‍ഹരായവര്‍ക്ക് 102 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനും 65 വീടുകള്‍ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കുന്നതിനും തീരുമാനിച്ചു. സുമനസ്സുകളായ മാര്‍ത്തോമ്മാ സഭാംഗങ്ങളുടെ ആത്മാര്‍ത്ഥമായ സാമ്പത്തിക പിന്തുണയില്‍ ഈ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ ശ്രമിച്ചുവരികയാണ്. ഈ പദ്ധതിയുടെ വിജയത്തിനു ആ ഇടവകയിലെ അംഗങ്ങളില്‍ നിന്നു ലഭിച്ച ആത്മാര്‍ത്ഥമായ സഹകരണത്തിനു ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഇതുവരെ പൂര്‍ത്തീകരിച്ച 60 ഭവനങ്ങളുടെ താക്കോല്‍ ദാന കര്‍മ്മം 2020 ജനുവരി 2-ാം തീയതി വ്യാഴാഴ്ച 2.30 പി.എം ന് തിരുവല്ല എസ്. സി. എസ്. ക്യാമ്പസിലുള്ള ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ്മാ ഓഡിറ്റോറിത്തില്‍ വച്ച് ബഹുമാനപ്പെട്ട കേരളാ ഗവര്‍ണ്ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വ്വഹിക്കുകയാണ്. മാര്‍ത്തോമ്മാ സഭാ പരമാധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്താ അധ്യക്ഷത വഹിക്കും. അച്ചന്‍റെയും ഇടവകാംഗങ്ങളുടെയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നു. സമ്മേളനത്തിനെത്തുന്നവര്‍ 2020 ജനുവരി 2-ാം തീയതി രണ്ടു മണിക്കു മുമ്പായി ഓഡിറ്റോറിത്തില്‍ പ്രവേശിക്കേണ്ടതാണ്. സ്നേഹപൂര്‍വ്വം,
റവ. കെ.ജി.ജോസഫ്
സഭാ സെക്രട്ടറി.
16.12.2019.