എന്‍റെ തോഴരെ കൊടി കാണ്‍ – എന്ന രീതി
1
യുദ്ധത്തിനു യുദ്ധത്തിന്നു കേള്‍ക്ക കാഹളം
ശക്തിയോടു ധ്വനിക്കുക സൈന്യം കൂടേണം
യേശുക്രിസ്തു രാജാവാകും സര്‍വ്വ ഭൂമിയില്‍
സേവകരാം നാമും കൂടെ വാഴും തേജസ്സില്‍
2
ക്രൂശിന്‍ കൊടിക്കീഴില്‍ എങ്ങും ജയംകൊള്ളും നാം
വാശിയില്‍ എതിര്‍ക്കുന്നവന്‍ വീഴും നിശ്ചയം-യേശു
3
സാത്താന്‍ തന്‍റെ സൈന്യംകൂട്ടി എതിര്‍ നില്‍ക്കുമോ?
യേശു നാമം കേട്ടിട്ട വര്‍ ഓടുകില്ലയോ- യേശു
4
മായഭക്തി ലോകയുക്തി അല്ല ആശ്രയം
ദൈവാത്മാവും ദൈവവാക്കും അത്രെ ആയുധം-യേശു
5
കാഹളങ്ങള്‍-ഊതി നാം അട്ടഹസിച്ചീടും
അപ്പോള്‍ ഇരുട്ടിന്‍റെ കോട്ട താനെ വീണിടും -യേശു
6
നീതിസൂര്യന്‍ ശോഭയോടുദിക്കും ഉള്ളത്തില്‍
പാടിക്കൊണ്‍ടനേകര്‍ വരും ജീവ വഴിയില്‍ -യേശു
7
ഭൂമിയുടെ അറ്റത്തോളം സര്‍വ്വ സൃഷ്ടിയും
ദൈവത്തിന്‍ മഹത്വം കണ്‍ടു വീണു കുമ്പിടും -യേശു
8
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ സ്തുതി സ്തോത്രവും
എന്നന്നേക്കും ദൈവത്തിനും പുത്രനാത്മനും-യേശു
(വി. നാഗല്‍)
