‘Stand up Stand up for Jesus’
G. Duffield 7 6D S.S. 680
1
നിന്നീടിന്‍ യേശുവിന്നായ് ക്രിസ്ത്യ സേനകളേ
ഉയര്ത്തിടീന് കൊടിയെ നഷ്ടം നേരിടല്ലേ
ജയം ജയം തനിക്കും തന്റെ സേനകള്‍ക്കും
വൈരികള്‍ എല്ലാം തോല്‍ക്കും താന്‍ കര്‍ത്താവായ് വാഴും
2
നിന്നീടിന്‍ യേശുവി ന്നായ് എന്നീ പോര്വിളികേള്
നിങ്ങള്‍ നിദ്രകൊണ്ടാലോ അവന്നു ലജ്ജതാന്‍
നിന് ഉള്ളിലും പുറത്തും കാണുന്ന തിന്മയെ
നീ നേരിട്ടു പോരാടി, ഇല്ലായ്മ ആക്കുക
3
നിന്നിടിന് യേശുവിന്നായ് കാഹള നാദം കേള്
മുന്നോട്ടു ചേരിന് പോരില്‍ ഈ നേരം വീരരെ
എണ്ണം ഇല്ലാ വൈരികള്‍ ഏറ്റം ശൗര്യം ഉള്ളോര്
പേടിച്ചിടേണ്ടവരെ ധൈര്യമായ് ചെയ്ക പോര്
4
നിന്നീടിന്‍ യേശുവി ന്നായ് തന് ശക്തി ശരണം
സ്വശക്തി ഫലിച്ചിടാ സ്വ ആശ്രയം വൃഥാ
സര്‍വ്വായുധ വര്‍ഗ്ഗം നീ ആത്മാവില്‍ ധരിക്ക
ആപത്തിന് നടുവിലും ആവതു ചെയ്ക നീ
5
നിന്നീടിന്‍ യേശുവി ന്നായ് യുദ്ധം വേഗം തീരും
ഇന്നു പോരിന് സന്നാഹം നാളെ ജയ ഗീതം
ജയാളിക്കു ലഭിക്കും ജീവന്റെ കിരീടം
തേജസ്സില്‍ യേശുവോടു വാണിടും എന്നുമേ!
