‘Onward Christian soldiers’
S. Baring Gould
6.5 6.5 D S.S. 70
1
ക്രിസ്ത്യ സൈന്യമേ! വാ!
പോരില്‍ നിര യായ്
മുമ്പേ പോയ യേശു
തന്നെ നോക്കീടിന്‍
ക്രിസ്തു രാജന്‍ ഇപ്പോള്‍
വൈരികള്‍ക്കെതിര്‍
മുമ്പോട്ടെത്തി പോരില്‍
കാണ്‍മീന്‍, തന്‍ കൊടി
ക്രിസ്ത്യ സൈന്യമേ! വാ
പോരില്‍ നിര യായ്
മുമ്പേ പോയ യേശു
തന്നെ നോക്കിടിന്‍
2
സാത്താന്‍ സേന എല്ലാം
പാഞ്ഞോടുന്നു കാണ്‍
മുന്നോട്ടോടി എത്തിന്‍
ക്രസ്ത്യ സൈന്യമേ!
പാതാളം ഇളകി
ജയ ഭേരിയാല്‍
ഘോഷിച്ചാനന്ദിപ്പിന്‍
പാടിന്‍ ഉച്ചത്തില്‍
ക്രിസ്ത്യ സൈന്യമേ! വാ! പോരി
3
വന്‍ സേനയെ പോലെ
പോകുന്നീ സഭ
ശുദ്ധര്‍ പോയ മാര്‍ഗ്ഗേ
നാമും പോകുന്നു
നാം ഏവരും ഏകം
ഏക ശരീരം
സ്നേഹം ആശാ ബന്ധം
എന്നതില്‍ ഏകം
ക്രിസ്ത്യ സൈന്യമേ വാ! പോരി
4
ലോക രാജ്യം എല്ലാം
പോകും ഇല്ലാ തായ്
ക്രിസ്തു സഭ എന്നും
എന്നും ഇരിക്കും
നരകത്തിന്‍ വാതില്‍
എതിരായ്വരാ
എന്നുചൊന്ന വാക്കു
മാറ്റമില്ലാതാം
ക്രിസ്തയ സൈന്യമേ! വാ! പോരി
5
ഹേ ജനമേ! മുമ്പോ
ട്ടോടി വന്നീടിന്‍
ഈ കൂട്ടത്തോടൊന്നി
ച്ചാനന്ദിച്ചീടിന്‍
മഹത്വം സ്തുതിയും മാനം എന്നിവ
യേശു രാജനെന്നും
ആയിരിക്കട്ടെ
ക്രിസ്ത്യ സൈന്യമേ വാ! പോരി
