1
വിശ്വാസികളേ! വിശ്വാസികളേ!
ഉയര്‍ത്തീടുവിന്‍ ജയത്തില്‍ കൊടികള്‍
എക്കാളം എക്കാളം ധ്വനിപ്പാന്‍ കാലമായ്
മല് പ്രിയന് വരുന്നു – മല്‍പ്രിയന്‍ വരുന്നു – വി
2
നിരന്നീടുവിന്‍ നിരന്നീടുവിന്‍
പോര്വീരരായ് നാം സുധീരയായ് നാം
ധരിപ്പിന്‍ ധരിപ്പിന്‍ സര്‍വ്വായുധവര്‍ഗ്ഗം
ആത്മാവില്‍ ധരിപ്പിന്‍ – ആത്മാവില്‍ ധരിപ്പിന്‍ -വി
3
സത്യം കെട്ടുവിന്‍ സത്യം കെട്ടുവിന്‍
അരയ്ക്കു കെട്ടുവിന്‍ കവചം ധരിപ്പിന്‍
രക്ഷയാം രക്ഷയാം ശിരസ്ത്രം ധരിപ്പിന്‍
ആത്മാവില്‍ ധരിപ്പിന്‍ – ആത്മാവില്‍ ധരിപ്പിന്‍ -വി
4
സമാധാനമാം സമാധാനമാം
സുവിശേഷം ധരിപ്പിന്‍ കാലിന്നു ധരിപ്പിന്‍
എല്ലാറ്റിനും മീതെ തീ അമ്പെ കെടുപ്പിന്
തീ അമ്പേ കെടുപ്പിന് – തീ അമ്പേ കെടുപ്പിന് -വി
5
പോരാട്ടമുള്ളത് – പോരാട്ടമുള്ളത്
ഈ ലോകരോടല്ല ജഡികരോടല്ല
സ്വര്‍ലോക സ്വര്‍ലോക ദുഷ്ടാത്മസേനയില്‍
ദുഷ്ടാത്മസേനയിന്-ദുഷ്ടാത്മ സേനയിന്‍ – വി
6
ക്ഷീണം തീര്‍ന്നുപോം ക്ഷീണം തീര്‍ന്നുപോം
ക്ഷീണങ്ങള്‍ തീര്‍ന്നുപോം മല്‍പ്രിയന്‍ വരുമ്പോള്‍
ആനന്ദം ആനന്ദം നിത്യാനന്ദമുണ്ട്
ജയം നമുക്കുണ്ട് – ജയം നമുക്കുണ്ട് – വി
