തി. ഏകതാളം

ഞാനുമെന്‍റെ ഭവനവുമോ
ഞങ്ങള്‍ യഹോവയെ സേവിക്കും
നന്മ ചെയ്തു ജീവിക്കും
തന്‍ നന്മകള്‍ ഘോഷിക്കും-
1
ഭാരങ്ങള്‍ നേരിടും നേരത്തില്‍-
ഒന്നായ് വന്നിടും നിന്‍ സവിധേ
ഭാരങ്ങളെല്ലാമകന്നു പാലിക്കും
അന്ത്യത്തോളവും- ഞാനു
2
കാര്‍മേഘ ജാലങ്ങളേറിലും-
കാണാതെന്‍ ചാരത്തെത്തുന്നു
എന്‍ ഭവനത്തിലെന്നേശു-
പാര്‍ത്തിടും നല്ല നാഥനായ്- ഞാനു
3
എന്‍റെ വീട്ടിലെന്നേശുവുണ്‍ട്-
ജയത്തിന്‍ ഉല്ലാസഘോഷമുണ്‍ട്
ഹല്ലേലൂയ്യാ ഗീതം പാടി വാഴ്ത്തിടും
എന്നെന്നേയ്ക്കിമായ്- ഞാനു
4
വിശ്വാസ വീരരായ്ത്തീരുന്ന-
വീര സാക്ഷികളേറിടുവാന്‍
എന്‍ ഭവനത്തിലെന്‍ സാക്ഷ്യം-
പാലിക്കും നന്നായ് എന്നുമേ- ഞാനു
(റ വ. വി. എം.മാത്യു)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox