ദ്വിജാവന്തി-മിശ്രചാപ്പ്
പല്ലവി
കാന്തതാമസമെന്തഹോ!
വരുവാനേശു
കാന്താ! താമസമെന്തഹോ!
അനുപല്ലി
കാന്താ! നിന്‍ വരവിനായ്
കാത്തിരുന്നെന്‍റെ മനം
വെന്തുരുകുന്നു കണ്ണും
മങ്ങുന്നെമ്മാനുവേലേ -കാന്താ
ചരണങ്ങള്‍
1
വേഗത്തില്‍ ഞാന്‍ വരുന്നെന്നു
പറഞ്ഞിട്ടെത്ര
വര്‍ഷമതായിരിക്കുന്നു!
മേഘങ്ങളില്‍ വരുന്നെന്നു
പറഞ്ഞതോര്‍ത്തു
ദാഹത്തോടെയിരിക്കുന്നു
ഏകവല്ലഭനാകും
യേശുവേ! നിന്‍റെ നല്ല
ആഗമനം ഞാന്‍ നോക്കി
ആശയോടിരിക്കയാല്‍ -കാന്താ
ഠഛഇ
ക്രിസ്തുവിന്‍റെ രണ്‍ടാമത്തെ വരവ് 2
ജാതികള്‍ തികവതിനോ?
ആയവര്‍ നിന്‍റെ
പാദത്തെ ചേരുവതിനോ?
യൂദന്മാര്‍ക്കൂടുവതിനോ?
കാനാനിലവര്‍
കുടികൊണ്‍ടു വാഴുവതിനോ?
ഏതു കാരണത്താല്‍ നീ
ഇതുവരെ ഇഹത്തില്‍ വ-
രാതിരിക്കുന്നു? നീതി-
സൂര്യനാകുന്ന യേശു -കാന്താ
3
എത്രനാള്‍ ഭരിച്ചു കൊള്ളും?
പിശാചീലോകം
എത്രനാള്‍ ചതിച്ചുകൊള്ളും?
എത്രനാള്‍ പറഞ്ഞുകൊള്ളും?
അപവാദങ്ങള്‍
ശുദ്ധിമാډാരുടെ മേലും
കര്‍ത്താവേ! നോക്കിക്കാണ്‍ക
പാര്‍ത്തലത്തിന്‍ ദുരിതം
സാത്താന്‍റെ ധിക്കാരത്തെ
നീക്കുവാനായി പ്രിയ -കാന്താ
4
ദുഃഖം നീനോക്കുന്നില്ലയോ?
എന്‍റെ വിപാല
കബ്ദം നീ കേള്‍ക്കുന്നില്ലയോ?
തക്കം നോക്കീടുന്നില്ലയ്യോ? പിശാചെന്മനം
വെക്കം ഹനിപ്പാനയ്യയ്യോ
തൃക്കണ്ണാലെന്നെ നോക്കി
ദുരിതങ്ങളാകെ പോക്കി
വേഗം നിന്‍ മണവാട്ടി
ആക്കിക്കൊള്ളുവാന്‍ പ്രിയ -കാന്ത
(യുസ്തുസ് യൗസേഫ്)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox