ശങ്കരാഭരണം – മിശ്ര ചാപ്പ്

പല്ലവി
എന്നു നീ വന്നിടും എന്‍റെ പ്രിയാ! തവ
പൊന്മുഖം ഞാനൊന്നു കണ്‍ടീടുവാന്‍

അനുപല്ലവി
എത്രകാലം ഞങ്ങള്‍ കാത്തിരുന്നീടേണം
യാത്രയും പാര്‍ത്തു കൊണ്‍ടിമ്മരുവിന്‍ മദ്ധ്യേ-എന്നു

ചരണങ്ങള്‍
1
ഈശാന മൂലനങ്ങൂറ്റ മടിക്കുന്ന
ക്ലേശ സമുദ്രമാണീയുലകം
ആശയോടെ ഞങ്ങള്‍ നിന്മുഖത്തെ നോക്കി
ക്ലേശമെല്ലാം മറന്നോടിടുന്നേ പ്രിയ- എന്നു
2
ഈ ലോക സൂര്യന്‍റെ ഘോരകിരണങ്ങള്‍
മാലേകിടുന്നതും കാണുന്നില്ലേ?
പാലകന്‍ നീയല്ലാതുരള്ളീ ഞങ്ങള്‍ക്കു
ഏലോഹി! നീ എന്തുതാമസിച്ചീടുന്നു- എന്നു
3
എണ്ണമില്ലാതുള്ള വൈഷമ്യമേടുകള്‍
കണ്ണിരൊലിപ്പിച്ചു നിന്‍റെ വൃതര്‍
ഏറിക്കടക്കുന്ന കാഴ്ച നീ കണ്‍ടിട്ട-
ങ്ങാടലേതുമില്ലേ? ദേവകുമാരാ!- എന്നു
4
മേഘാരൂഢനായി താരങ്ങളേഴേന്തി
ആദിത്യ തുല്യ വദനനായി
കാഹളധ്വാനവും മിന്നലുമാര്‍പ്പു മായ്
ശീഘ്രം ഞാന്‍ വന്നിടുമെന്നുര ചെയ്തോനെ-എന്നു
5
മാര്‍വ്വോടണച്ചെന്നെ ആശ്വസിപ്പിക്കുവാന്‍
കാല്‍വറിക്കുന്നിലങ്ങേറിയോനേ!
പൊന്മുടി എന്നെ ധരിപ്പിക്കുവാനൊരു
മുള്‍മുടി ഏറ്റയ്യോ! കഷ്ടം സഹിച്ചോനേ-എന്നു
6
ഇമ്മാനുവേലേ നിന്‍ ശോഭ നിറഞ്ഞുള്ള
അമ്മഹിമാപുരം ഒന്നു കണ്‍ടാല്‍
ഇമ്മഹീതലത്തിന്‍ മോഹന വസ്തുക്കള്‍
ഒന്നുമില്ലാത്തതെന്നെണ്ണാത്തതാരുതാന്‍?-എന്നു
7
മൃത്യുവില്‍ നിന്നെന്നെ വീണ്‍ടെടുത്തിടുവാന്‍
ദൈവകോപാഗ്നിയില്‍ വെന്തെരിഞ്ഞ
സ്നേഹസ്വരൂപനാം യേശുനാഥാ-നിന്‍റെ
മണിയറതന്നിലങ്ങെ ന്നെയും-ചേര്‍ത്തിടാന്‍-എന്നു

(മൂത്താംപാക്കല്‍ കൊച്ചുകുഞ്ഞ്)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox