1.
മാനവരെ രക്ഷിച്ചീടുവാനായ്
വാനത്തില്‍ നിന്നിഹത്തില്‍ വന്നു താന്‍
ജീവനേകിയോരേശു
ഭൂവില്‍ തിരികെ വരും
വേഗമേശു രക്ഷകനാഗമിച്ചീടും
മേഘമതാം വാഹനെ
2.
തല്‍ ശുദ്ധരെ ആകാശെ കൂട്ടുവാന്‍
യേശുവരുന്നു താമ സംവിനാ
പാര്‍ത്തലത്തില്‍ നിന്നവന്‍
ചേര്‍ത്തീടും തന്‍ സന്നിധൗ വേഗ
3.
നിങ്ങളുടെ അരകള്‍ കെട്ടിയും
ഭംഗിയോടെ ദീപം വിളങ്ങിയും
കര്‍ത്താവിന്‍ വരവി ന്നായ്
കാത്തീടുവിന്‍ സര്‍വ്വദാ വേഗ
4.
കുഞ്ഞാട്ടിന്‍റെ കല്യാണം വന്നിതാ
കാന്ത അലംകൃത മനോഹരി
ക്ഷണിക്കപ്പെട്ടോരെല്ലാം
ധന്യരഹോ എന്നുമേ വേഗ

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox