ഏകതാളം
1
ആനന്ദമാനന്ദമാനന്ദമേ
ആനന്ദമാനന്ദമേ…
ഞാനെന്റെ പ്രിയനേശുവിന്കൂടെ
വാഴുന്ന ജീവിതമേ…
2
മാലിന്യമേശാതെ കാത്തിടുന്ന
സൗഭാഗ്യമാം ജീവിതം
ഞാന്‍ പിന്നെ വാഴും തേജസ്സുമോര്ത്താല്
ഹാ! എത്രമോദമതേ
3
ഭൂലോക ജീവിതകാലമെല്ലാം
വിജയമായ് കാത്തതാല്‍
ദേവ കുമാരന് യേശുവിന് പാദേ
നാള് തോറും വീഴുന്നേ ഞാന്‍
4
താതന്റെ രാജ്യം പൂകിടുമ്പോള്‍
സ്ഥാനമാനം ഏകുമേ
ഞാനെന്നും പാടും പാട്ടുകള്കേട്ടാല്
ആരുഗ്രഹിച്ചീടുമോ
5
ദേവാധിദേവന് വീണ്ടെടുത്ത
തേജസ്സേറും കാന്തയെ
കാണുന്ന നേരം ദൂത ഗണങ്ങള്‍
ആശ്ചര്യം കൂറിടുമേ
