തി. ഏകതാളം
1
ശുദ്ധര്‍ സ്തുതിക്കും വീടേ
ദൈവമക്കള്‍ക്കുള്ളാശ്രയമേ
പരിലസിക്കും സ്വര്‍ണ്ണത്തെരു വീഥിയില്‍
അതി കുതുകാല്‍ എന്നു ഞാന്‍ ചേര്‍ന്നീടുമോ
വാനവരില്‍ സ്തുതി നാദം സദാ മുഴങ്ങും ശാലേമില്‍
എന്നു ഞാന്‍ ചേര്‍ന്നീടുമോ-പരസുതനെ
എന്നു ഞാന്‍ ചേര്‍ന്നീടുമോ (3)
2
മുത്തിനാല്‍ നിര്‍മ്മിതമായുള്ള പന്ത്രണ്‍ടു ഗോപുരമേ
തവ മഹത്വം കണ്‍ടിട്ടങ്ങാനന്ദിപ്പാന്‍
മമ കണ്‍കള്‍ പാരം കൊതിച്ചിടുന്നേ- വാന
3
അന്ധത ഇല്ലാ നാടെ ദൈവതേജസ്സാല്‍ മിന്നും വീടെ
തവവിളക്കാം ദൈവത്തിന്‍ കുഞ്ഞാടിനെ
അളവെന്യെ പാടി സ്തുതിച്ചീടും ഞാന്‍-വാന
4
കഷ്ടതയില്ലാനാടെ ദൈവഭക്തരിന്‍ വിശ്രമമേ
പുകള്‍പെരുകും പുത്തനെരുശലേമേ
തിരു മാര്‍വ്വില്‍ എന്നു ഞാന്‍ ചാരീടുമോ-വാന
5
ശുദ്ധയും ശുഭ്രവുമായുള്ള ജീവ ജലനദിയിന്‍
ഇരു കരയും ജീവ വൃക്ഷ ഫലങ്ങള്‍
പരിലസിക്കും ദൈവത്തിന്‍ ഉദ്യാനമേ- വാന
6
കര്‍ത്തൃ സിംഹാസനത്തിന്‍ ചുറ്റും
വീണകള്‍ മീട്ടിടുന്ന
സുരവരരെ ചേര്‍ന്നങ്ങു പാടീടുവാന്‍
പുരുമോദം പാരം വളരുന്നഹോ- വാന
